കോട്ടയം: പൂഞ്ഞാറിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിച്ചു എന്ന ആരോപണത്തിൽ നിന്ന് മലക്കംമറിഞ്ഞ് പിസി ജോർജ്. കഴിഞ്ഞ മാസം എരുമേലിയിൽ നടന്ന പ്രസംഗം വിവാദമായതിനു പിന്നാലെയാണ് പുതിയ വിശദീകരണവുമായി പിസി രംഗത്തുവന്നത്.
എരുമേലിയിൽ താൻ പറഞ്ഞതു തെറ്റാണ്. സജി കുരിക്കാട് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകനാണ്. അദ്ദേഹം അഞ്ചു പൈസ പോലും മോഷ്ടിക്കുന്ന ആളല്ല. എരുമേലിയിൽ പറഞ്ഞതിനു മാപ്പുചോദിക്കുന്നു എന്നും പിസി പറഞ്ഞു. താൻ ബിജെപി വിടുന്ന പ്രശ്നമില്ല, തനിക്ക് ഒറ്റ തന്തയേ ഉള്ളൂ എന്നും ചോദ്യങ്ങൾക്ക് മറുപടിയായി പിസി പറഞ്ഞു. ക്രിസ്ത്യൻ സമുദായം ഒറ്റക്കെട്ടായി യുഡിഎഫിനെ പിന്തുണച്ചതുകൊണ്ടാണ് തനിക്ക് തെരഞ്ഞെടുപ്പിൽ തോൽവി ഉണ്ടായതെന്നും പിസി പറഞ്ഞു.
കഴിഞ്ഞ മാസം എരുമേലിയിൽ നടന്ന പ്രസംഗത്തിൽ പൂഞ്ഞാറിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ബിജെപി കേന്ദ്രനേതൃത്വം നൽകിയ നാലരക്കോടി രൂപ പ്രാദേശിക നേതാക്കൾ തട്ടിയെടുത്തതായാണ് പി സി ജോർജ് ആരോപിച്ചത്. താൻ സാമ്പത്തിക കാര്യങ്ങളിൽ ഇടപെടാറില്ല എന്നും മധ്യമേഖലാ ജനറൽ സെക്രട്ടറി സജി കുരിക്കാട് ആണ് സാമ്പത്തികം കൈകാര്യം ചെയ്തതെന്നും പിസി തന്റെ പ്രസംഗത്തിൽ പറയുന്നുണ്ട്. താൻ കണക്ക് ആവശ്യപ്പെട്ടപ്പോൾ രണ്ടു മുന്നു ദിവസം കഴിഞ്ഞ് നാല് കോടി 45 ലക്ഷം രൂപ ചിലവായെന്ന് കാണിച്ച് കണക്കു തന്നു. ഒരു എ ക്ലാസ് മണ്ഡലത്തിൽ 40 ലക്ഷം മാത്രമേ ചെലവഴിക്കാൻ സാധിക്കുകയുള്ളൂ എന്നും പിസി പറഞ്ഞു.
സജി തന്ന കണക്ക് കാണിച്ചാൽ ബിജെപി പ്രവർത്തകർക്ക് നാണക്കേട് ഉണ്ടാകുമെന്നും പിസി ജോർജ് പരിഹസിച്ചു. ഒരു ബൂത്തിൽ 31,000 രൂപ കൊടുക്കണം എന്ന നിർദ്ദേശം പാലിക്കപ്പെട്ടില്ല. പണം എവിടെ പോയെന്ന് തനിക്കറിയില്ല. ആരൊക്കെ വീതം പറ്റി എന്ന് അറിയില്ല എന്നും പിസി പ്രസംഗത്തിൽ പറയുന്നു.

Comments