കോഴിക്കോട്: തിരുവമ്പാടി താഴത്തുപറമ്പിൽ ആൾതാമസമില്ലാത്ത വീട്ടിൽ മോഷണം. രണ്ടരപ്പവൻ സ്വർണവും ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ക്യാമറയുമാണ് മോഷ്ടാക്കൾ കവർന്നത്. അമേരിക്കയിൽ ജോലി ചെയ്യുന്ന നോയൽ മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീടിന്റെ വാതിലുകളും അലമാരകളും തകർത്ത നിലയിലാണ്. സംഭവത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, രാമനാട്ടുകരയിലെ ബിവറേജ് ഔട്ട്‌ലെറ്റിലും മോഷണം നടന്നതായി റിപ്പോർട്ട് ചെയ്തു. കുട ഉപയോഗിച്ച് മുഖം മറച്ചാണ് മോഷ്ടാവ് സ്ഥാപനത്തിനുള്ളിൽ കടന്നത്. ഫറോക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഔട്ട്‌ലെറ്റിനുള്ളിൽ അഞ്ച് ലക്ഷം രൂപ സൂക്ഷിച്ചിരുന്നതായി മാനേജർ പൊലീസിന് മൊഴി നൽകി. എത്ര തുക നഷ്ടപ്പെട്ടുവെന്ന് പരിശോധന പൂർത്തിയായ ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ പകലാണ് മോഷണം നടന്നത്. സ്ഥാപനത്തിനുള്ളിൽ കടന്ന മോഷ്ടാവ് പിന്നീട് സിസിടിവി ക്യാമറ തിരിച്ച് വയ്ക്കുകയും ചെയ്തു.

Comments