ബോളിവുഡ് താരം ഗോവിന്ദയുടെ പുതിയ പ്രണയത്തെക്കുറിച്ച് പ്രതികരിച്ച് അദ്ദേഹത്തിന്റെ ഭാര്യ സുനിത അഹൂജ. മകളാകാന്‍ മാത്രം പ്രായമുളള പെണ്‍കുട്ടിക്കൊപ്പമാണ് ഗോവിന്ദയുടെ സഞ്ചാരം എന്നായിരുന്നു പാപ്പരാസികളോട് സുനിത പറഞ്ഞത്. പുതുമുഖ നടിയായ കോമള്‍ റാണി സ്വരാങ്കറുമൊത്ത് ഗോവിന്ദ പൊതുവേദികളിലെത്തുന്നത് ബോളിവുഡില്‍ ചര്‍ച്ചയായി മാറിയിരുന്നു.
കോമളിനൊപ്പം ഗോവിന്ദയെ വിമാനത്താവളത്തില്‍ കണ്ടല്ലോ എന്ന് പാപ്പരാസികള്‍ പറഞ്ഞതോടെയാണ് സുനിത പ്രതികരണവുമായെത്തിയത്. സിനിമയാണ് ആദ്യമുണ്ടാകേണ്ടത്, പ്രൊമോഷനൊക്കെ പിന്നെയല്ലേ, എന്ത് പറയാനാണ് ?. മകളുടെ പ്രായമേ ആ പെണ്കുട്ടിക്കുള്ളൂ. കുറച്ചെങ്കിലും നാണം വേണ്ടേ, അതിനും കുറച്ച് നിലവാരം വേണം സുനിത പറഞ്ഞു.
കോമളിനെതിരെയും സുനിത രൂക്ഷവിമര്‍ശനം നടത്തി. 'ഷുഗര്‍ ഡാഡി ഇത്രയും പണക്കാരനാണെങ്കില്‍ ആ കുട്ടിയോട് മര്യാദയുള്ള വസ്ത്രം ധരിക്കാനെങ്കിലും പറയണം. ഞങ്ങളുടെയൊക്കെ സ്റ്റൈല്‍ നോക്കൂ.' എന്നും സുനിത പ്രതികരിച്ചു.
അതേസമയം തന്റെ പ്രശസ്തിയെയും കരിയറിനെയും ഇല്ലാതാക്കാന്‍ ഭാര്യ സര്‍വശ്രമങ്ങളും നടത്തുകയാണെന്ന് ഗോവിന്ദയും പ്രതികരിച്ചു. താനൊരു പുതിയ സിനിമയിലൂടെ തിരിച്ചുവരവിന് ശ്രമിക്കുമ്പോള്‍ അതിനെ തകര്‍ക്കാനാണ് സുനിത ശ്രമിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട പറഞ്ഞു.
'പുറത്ത് ലഭ്യമായ ജോലികളൊന്നും ഞാന്‍ ചെയ്യുന്നില്ല. ഇപ്പോള്‍ ഞാന്‍ എന്തെങ്കിലും ചെയ്യാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ അതില്‍ ഇടപെടുന്നു.നിങ്ങള്‍ 'ലാഫ്റ്റര്‍ ഷെഫ്സ്', 'ലോക്ക് അപ്പ്' തുടങ്ങി ഷോകളില്‍ പങ്കെടുക്കുമ്പോള്‍ മകള്‍ ടീന വഴി എന്നെ വിളിച്ച് എന്റെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അത് നിങ്ങളുടെ അവകാശമാണ്. എന്നാല്‍ ഞാന്‍ ഒരു സിനിമ ആരംഭിച്ച നിമിഷം മുതല്‍, ആളുകളെ എനിക്കെതിരെ തിരിക്കാനും എന്നെ അപമാനിക്കാനും എന്റെ ബിസിനസ് തകരാന്‍ ഇടയാക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും നിങ്ങള്‍ ശ്രമിക്കുകയാണ്.' - ഗോവിന്ദ കുറ്റപ്പെടുത്തി.
അതോടൊപ്പം നടി കോമള്‍ റാണി സ്വര്ണക്കറിനെ സുനിത അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും ഗോവിന്ദ വ്യക്തമാക്കി. 'പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവര്‍ സിനിമാ മേഖലയിലേക്ക് വരുമ്പോള്‍, അവരെ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ നിര്‍ബന്ധിതരാക്കുന്ന തരത്തില്‍ അപമാനിക്കരുത്. സര്വശക്തന് നിങ്ങള്‍ക്ക് കഴിവ്, കരുത്ത്, ബഹുമാനം, സമ്പത്ത്, പ്രശസ്തി എന്നിവയെല്ലാം നല്‍കിയിട്ടുണ്ട്. അതിനര്‍ഥം ഇവയൊന്നും ഇല്ലാത്ത ഒരാളെ നിങ്ങള്‍ നിന്ദിക്കണം എന്നല്ല. ഇത് നിങ്ങള്‍ക്ക് ചേര്‍ന്നതല്ല'.- ഗോവിന്ദ പറഞ്ഞു.
മുംബൈ വിമാനത്താവളത്തില്‍ വച്ച് കഴിഞ്ഞ ദിവസം കോമളിനൊപ്പം ഗോവിന്ദ എത്തിയിരുന്നു. ഇത് വളരെപ്പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.ഇതോടെ ഇരുവരും ഡേറ്റിങിലാണെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. രൂപ, ദുനിയാദരി എന്നീ ചിത്രങ്ങളിലൂടെയാണ് ബോളിവുഡിലേക്ക് ഗോവിന്ദ തന്റെ മടങ്ങിവരവ് പ്രഖ്യാപിച്ചത്. രൂപയെന്ന ചിത്രത്തിലെ നായികയാണ് കോമള്‍ റാണി. ഗോവിന്ദ തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും.

Comments