തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധം ശക്തമാക്കി കെഎസ്‌യു. വിവാദ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ വിസി തയ്യാറാകണമെന്ന് കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ ആവശ്യപ്പെട്ടു.
വിസിയെന്ന നിലയിലുള്ള ഉത്തരവാദിത്തം മറന്ന് ആർഎസ്എസ് വേദികളിൽ പങ്കെടുത്ത് രാജ്യത്തിന്റെ മതേതര നിലപാടുകൾക്ക് മങ്ങലേൽപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് അദ്ദേഹം നടത്തുന്നതെന്ന് ഗോപു നെയ്യാർ ആരോപിച്ചു. മാപ്പ് പറയാൻ തയ്യാറായില്ലെങ്കിൽ വിസിയെ തെരുവിൽ നേരിടേണ്ടിവരുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി. വിഷയത്തിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിസിയുടെ വിവാദ പരാമർശത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ പ്രതികരണം തേടിയെങ്കിലും മന്ത്രി ഒഴിഞ്ഞുമാറിയെന്നാണ് ആരോപണം. സിപിഐഎമ്മും വിസിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ വേണമെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.
വിസിക്കെതിരായ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാർഥി സംഘടനകളുടെ തീരുമാനം. സർവകലാശാല ആസ്ഥാനത്തേക്ക് നാളെ എസ്എഫ്ഐ മാർച്ച് നടത്തും.
തിരുവനന്തപുരം മണിവിളയിൽ ആർഎസ്എസ് സംഘടിപ്പിച്ച ‘സങ്കൽപ് 2026 യുവസംഗമ’ത്തിലാണ് മോഹനൻ കുന്നുമ്മൽ വിവാദ പരാമർശം നടത്തിയത്. സ്വാതന്ത്ര്യദിന സന്ദേശം നൽകുന്നതിനിടെയായിരുന്നു പരാമർശം. ‘അമ്മ ആരാണെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പ്രസംഗം ‘വന്ദേമാതരം’ എന്ന് പറഞ്ഞാണ് അദ്ദേഹം അവസാനിപ്പിച്ചത്.

Comments