തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി. അറ്റ് ഹോം ചടങ്ങിലേക്ക് പിഎസ്‍സി ചെയർമാന്‍ എംആര്‍ ബൈജുവിനെ ലോക്ഭവൻ ക്ഷണിച്ചില്ല. ഇതാദ്യമാണ് സ്വാതന്ത്ര്യദിനത്തിലെ ചായ സൽക്കാരത്തിൽ ചെയർമാനെ ക്ഷണിക്കാതിരിക്കുന്നത്.
ചെയർമാനെ ഒഴിവാക്കിയതോടെ 15 അംഗങ്ങളെയും ക്ഷണിച്ചില്ല. പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് ഈ മാറ്റിനിര്‍ത്തലെന്നാണ് സൂചന. പിഎസ്‌സി അംഗങ്ങളെയും ക്ഷണിച്ചില്ല.ചെയർമാനെ ഒഴിവാക്കാൽ ലോക് ഭവൻ കൂടുതൽ നടപടിയിലേക്കെന്നതിന്റെയും സൂചനയാണെന്നും പറയുന്നു. പിഎസ്‍സി ചെയർമാനെ നിയമിക്കാനുള്ള അധികാരം ഗവർണർക്കാണ്. നിയമന തട്ടിപ്പിൽ ഗവർണർക്ക് നിരവധി പരാതികൾ ലഭിച്ചെന്നും സൂചനയുണ്ട്.പിഎസ്‌സി ചെയര്‍മാനെ അറ്റ്‌ഹോം പരിപാടിയില്‍ നിന്നും ഇതാദ്യമായാണ് മാറ്റിനിര്‍ത്തുന്നത്.
അതേസമയം ശനിയാഴ്ച നടന്ന പരിപാടിയിലേക്ക് പിഎസ്‌സി ചെയര്‍മാനെയോ അംഗങ്ങളെയോ ക്ഷണിച്ചില്ല. ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍, വി മുരളീധരന്‍ എംഎല്‍എ, തിരുവനന്തപുരം മേയര്‍ വി വി രാജേഷ്, ബി ബി ഗോപകുമാര്‍ എംഎല്‍എ, ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Comments