ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറുന്നതുവരെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യ സന്ദർശിക്കില്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം. 2024ലെ ജനകീയ പ്രക്ഷോഭത്തിന് പിന്നാലെ ഇന്ത്യയിൽ അഭയം തേടിയ ഹസീനയെ വിട്ടുനൽകുന്നതുവരെ ഉഭയകക്ഷി സന്ദർശനത്തിന് സാഹചര്യമില്ലെന്ന് സർക്കാർ വക്താവ് വ്യക്തമാക്കി.
അടുത്ത ആഴ്ച താരിഖ് റഹ്മാൻ ഇന്ത്യയിലെത്തിയേക്കുമെന്ന റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ എകെഎം ഷാഹിദുൽ കരീം തള്ളി. ഇരു രാജ്യങ്ങളും തമ്മിലുള്ള സന്ദർശനത്തിന് അനുയോജ്യമായ അന്തരീക്ഷം ആദ്യം ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷെയ്ഖ് ഹസീനയടക്കമുള്ള പിടികിട്ടാപ്പുള്ളികളെ കൈമാറുന്നതിനുള്ള നടപടികൾ ഇന്ത്യൻ അധികൃതർ വേഗത്തിലാക്കണമെന്നും കരീം ആവശ്യപ്പെട്ടു. അതേസമയം, ബംഗ്ലാദേശിന്റെ കൈമാറൽ അപേക്ഷ നിലവിൽ പരിശോധനയിലാണെന്നാണ് ഇന്ത്യയുടെ നിലപാട്.

Comments