കോട്ടയം: എക്സൈസ് സംഘം രാവിലെ പൂട്ടിച്ച ബാർ വൈകിട്ട് വീണ്ടും തുറന്ന് പ്രവർത്തിച്ച സംഭവത്തിൽ കടുത്ത നടപടിയുമായി എക്സൈസ് മന്ത്രി എം. ലിജു. കോട്ടയം മണർകാട്ടെ രാജ് റീഗൽ ബാറിന്റെ ലൈസൻസ് റദ്ദാക്കാൻ മന്ത്രി എക്സൈസ് കമ്മീഷണർക്ക് നിർദേശം നൽകി. വീഴ്ച വരുത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും നിർദേശമുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഫീൽഡ് ഓഫീസർമാരെ ഉൾപ്പെടെ സസ്പെൻഡ് ചെയ്യാനാണ് തീരുമാനം.
സംഭവത്തിൽ അടിയന്തരമായി നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി ഉറപ്പാക്കണമെന്നും മന്ത്രി എക്സൈസ് കമ്മീഷണറോട് നിർദേശിച്ചു.
നിയമവിരുദ്ധമായി പുലർച്ചെ പ്രവർത്തിച്ച ബാറിൽ എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ പുലർച്ചെ അഞ്ചുമുതൽ ബാറിൽ മദ്യവിൽപ്പന നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ബാർ പൂട്ടി സീൽ ചെയ്തു. എന്നാൽ വൈകുന്നേരത്തോടെ എക്സൈസ് നിർദേശം മറികടന്ന് ബാർ വീണ്ടും തുറന്ന് പ്രവർത്തിക്കുകയായിരുന്നു.
കോട്ടയം ജില്ലയിലെ ചില ബാറുകൾ സംസ്ഥാനത്തെ മറ്റ് ബാറുകളുടെ സമയക്രമം പാലിക്കുന്നില്ലെന്ന് മന്ത്രി നേരത്തെ വിമർശിച്ചിരുന്നു. അനുവദിച്ച സമയത്തിന് മുമ്പ് പ്രവർത്തിക്കുന്ന ബാറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകിയിരുന്നു.
ഇതിന്റെ ഭാഗമായാണ് മണർകാട്ടെ രാജ് റീഗൽ ബാറിൽ എക്സൈസ് സംഘം പരിശോധന നടത്തിയത്. ബാർ വീണ്ടും തുറന്ന വിവരം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ലൈസൻസ് റദ്ദാക്കാനും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും മന്ത്രി നിർദേശം നൽകിയത്. ബാർ വീണ്ടും തുറന്നത് എക്സൈസ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും മന്ത്രി വിലയിരുത്തി.

Comments