More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കാലവർഷ ദുരിതാശ്വാസം പ്രഖ്യാപനങ്ങളിൽ മാത്രം; വീട് വൃത്തിയാക്കാനുള്ള 10,000 രൂപയും അനിശ്ചിതത്വത്തിൽ

Authored by Web Desk | Last updated: 16 Aug 2026, 5:10 PM | 2 min read

Print
കാലവർഷ ദുരിതാശ്വാസം പ്രഖ്യാപനങ്ങളിൽ മാത്രം; വീട് വൃത്തിയാക്കാനുള്ള 10,000 രൂപയും അനിശ്ചിതത്വത്തിൽ
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ വീടുകൾ തകർന്നും വെള്ളവും ചെളിയും കയറിയും ദുരിതത്തിലായവർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം വിതരണം അനിശ്ചിതത്വത്തിൽ. വാസയോഗ്യമല്ലാതായ വീടുകൾ ശുചീകരിക്കുന്നതിനായി ദുരന്തനിവാരണ വകുപ്പ് പ്രഖ്യാപിച്ച 10,000 രൂപയുടെ സഹായം ഉത്തരവിറങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും ഗുണഭോക്താക്കൾക്ക് ലഭിച്ചിട്ടില്ല.

സർക്കാർ ഉത്തരവിലെ അവ്യക്തതകളും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയുമാണ് സഹായവിതരണം വൈകുന്നതിന് കാരണമെന്നാണ് ആരോപണം. റേഷൻ കാർഡിന് 10,000 രൂപ വീതം അനുവദിക്കുമെന്നാണ് ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നത്.

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയാതെ ബന്ധുവീടുകളിലും മറ്റും അഭയം തേടിയവർക്കും വില്ലേജ് ഓഫീസർമാരുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ധനസഹായം നൽകുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇത് നടപ്പാക്കുന്നതിനുള്ള കൃത്യമായ മാനദണ്ഡങ്ങളോ മാർഗനിർദേശങ്ങളോ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.

വെള്ളപ്പൊക്കം ബാധിച്ച വീടുകൾ നേരിട്ട് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ട വില്ലേജ് ഓഫീസർമാർക്ക് പ്രത്യേക നിർദ്ദേശങ്ങളോ സമയപരിധിയോ നൽകിയിട്ടില്ലെന്നും പരാതിയുണ്ട്. ദുരിതബാധിതരിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഫോറങ്ങളും ഇതുവരെ തയ്യാറായിട്ടില്ല.

സർക്കാർ പ്രഖ്യാപിച്ച അടിയന്തര സഹായം ലഭിക്കുമെന്ന പ്രതീക്ഷയിൽ കഴിയുന്ന ദുരിതബാധിതർക്ക് നടപടിക്രമങ്ങളിലെ അനിശ്ചിതത്വം തിരിച്ചടിയാകുകയാണ്.

ഫണ്ടിന്റെ ഉറവിടത്തിലും ആശയക്കുഴപ്പം

ധനസഹായം വിതരണം ചെയ്യുന്നതിനുള്ള തുക ഏത് അക്കൗണ്ടിൽനിന്ന് കണ്ടെത്തണമെന്ന കാര്യത്തിലും റവന്യൂ വകുപ്പിന് വ്യക്തതയില്ല. 2018ലെ മഹാപ്രളയകാലത്ത് സമാനമായി 10,000 രൂപ അനുവദിച്ചപ്പോൾ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന് 6,200 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 3,800 രൂപയും ചേർത്താണ് തുക കണ്ടെത്തിയത്. എന്നാൽ ഇത്തവണ പുറത്തിറക്കിയ ഉത്തരവിൽ തുക ഏത് ഫണ്ടിൽനിന്ന് വകയിരുത്തണമെന്നത് വ്യക്തമാക്കിയിട്ടില്ല.

ഇതോടെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ധനസഹായം കൈമാറാൻ ജില്ലാ കളക്ടർമാർക്ക് കഴിയാത്ത സാഹചര്യമാണുള്ളത്.

പുറമ്പോക്ക് നിവാസികളും വാടകക്കാരും ആശങ്കയിൽ

പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന ദുരിതബാധിതരുടെ കാര്യത്തിൽ സ്വീകരിക്കേണ്ട നടപടിയിലും സർക്കാർ വ്യക്തമായ നിർദേശം നൽകിയിട്ടില്ല. റേഷൻ കാർഡില്ലാത്ത അതിദരിദ്ര കുടുംബങ്ങളെ സഹായപരിധിയിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും ഉത്തരവിൽ വ്യക്തതയില്ല. ഇതോടെ നിരവധി പ്രളയബാധിത കുടുംബങ്ങൾ ആശങ്കയിലാണ്.

നാശനഷ്ടമുണ്ടായ സൂക്ഷ്മ, ചെറുകിട, ഇടത്തരം വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്കും അംഗീകൃത ഹോംസ്റ്റേകൾക്കും പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തര സഹായം കെട്ടിട ഉടമയ്ക്കാണോ വാടകയ്ക്ക് സ്ഥാപനം നടത്തുന്ന വ്യാപാരിക്കാണോ നൽകേണ്ടതെന്നതിലും ആശയക്കുഴപ്പം തുടരുകയാണ്. വാടകവീടുകളിൽ താമസിക്കുന്നവരുടെ കാര്യത്തിലും സമാനമായ അവ്യക്തതയുണ്ട്.

ഇതിനുപുറമെ, ദുരിതബാധിത കുടുംബങ്ങളിലെ മുതിർന്ന രണ്ട് അംഗങ്ങൾക്ക് ദിവസം 300 രൂപ വീതം ഏഴ് ദിവസത്തേക്ക് നൽകുമെന്ന് പ്രഖ്യാപിച്ച ഉപജീവന ധനസഹായം ആര്, എങ്ങനെ വിതരണം ചെയ്യുമെന്ന കാര്യത്തിലും വ്യക്തമായ മാർഗനിർദേശമില്ല.

വെള്ളമിറങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ ഫയലുകളിൽ മാത്രം ഒതുങ്ങുന്നതിനെതിരെ ദുരിതബാധിതർക്കിടയിൽ പ്രതിഷേധവും രോഷവും ശക്തമാകുകയാണ്.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

ഷെയ്ഖ് ഹസീനയെ കൈമാറണം; അല്ലെങ്കിൽ താരിഖ് റഹ്മാൻ ഇന്ത്യ സന്ദർശിക്കില്ല

photo-facebook

യൂണിഫോം ഇസ്തിരി ഇടുന്നതിനിടെ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റു; വിദ്യാർത്ഥിനിയ്ക് ദാരുണാ​ന്ത്യം

photo-facebook

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

photo-facebook

'കുട്ടി സഖാവ്' ഇൻസ്റ്റ പേജും പൂട്ടി മെറ്റ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ

രാവിലെ പൂട്ടി ബാര്‍ സീൽ ചെയ്തു; വൈകിട്ട് വീണ്ടും തുറന്നു;ലൈസന്‍സ് റദ്ദാക്കി എക്‌സൈസ് മന്ത്രി എം ലിജു

രാവിലെ പൂട്ടി ബാര്‍ സീൽ ചെയ്തു; വൈകിട്ട് വീണ്ടും തുറന്നു;ലൈസന്‍സ് റദ്ദാക്കി എക്‌സൈസ് മന്ത്രി എം ലിജു

photo ; facebook

വന്ദേമാതരം ഒഴിവാക്കിയത് ബോധപൂർവം; സർക്കാരിനെതിരെ രാഷ്ട്രീയ-നിയമ നടപടിയെന്ന് രാജീവ് ചന്ദ്രശേഖർ

Comments