കൊച്ചി: തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര വേദിയിൽ മുഖ്യമന്ത്രി വി.ഡി. സതീശനെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും പ്രശംസിച്ച് ചലച്ചിത്ര താരം ജഗദീഷ്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ താൻ കാത്തിരുന്ന് കാണാറുണ്ടെന്നും വിനോദത്തിനൊപ്പം വിജ്ഞാനവും നൽകുന്നതാണെന്നും ജഗദീഷ് പറഞ്ഞു.
നിയമസഭയിലെ പ്രസംഗങ്ങൾ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നതുപോലെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളും അച്ചടിച്ച് പുറത്തിറക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ പലരും പല രീതിയിൽ വിശേഷിപ്പിക്കാറുണ്ട്. ‘വെരി ഡാഷിങ്, വെരി ഡയറിങ്, വെരി ഡിപ്ലമാറ്റിക്’ എന്നൊക്കെയാണ് പറയുന്നത്. എന്നാൽ തനിക്ക് അദ്ദേഹം ‘വെരി ഡൗൺ ടു എർത്ത്’ ആയ വ്യക്തിയാണെന്നും ജഗദീഷ് വ്യക്തമാക്കി.
സർക്കാരുമായി ബന്ധപ്പെട്ട് തനിക്ക് ഒരു പദവിയും വേണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതിനാൽ കാര്യങ്ങൾ നിഷ്പക്ഷമായി പറയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. താനൊരു നിഷ്പക്ഷനായ കലാകാരനാണ്. അതുകൊണ്ടുതന്നെ സർക്കാരിനെ വിമർശിക്കാനും നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അഭിനന്ദിക്കാനും തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.

Comments