തൃശൂർ : മാള ഇന്റർനാഷണൽ സ്കുളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ പങ്കെടുക്കാതിരുന്ന കുട്ടികളെ പാകിസ്താനിലേക്ക് അയക്കണമെന്ന പരാമര്‍ശത്തില്‍ ഖേദപ്രകടനം. ഖേദം പ്രകടിപ്പിച്ച് മാള രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ചെയര്‍മാന്‍ രംഗത്തെത്തി. തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും ദുഃഖം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ വേഗം പ്രകടിപ്പിക്കുന്നതായി ചെയര്‍മാന്‍ ഡോ രാജു ഡേവിസ് വ്യകത്മാക്കി.
എല്ലാവരും ഒന്നിച്ചു മുന്നോട്ട് പോകണമെന്ന് എന്നും ആഗ്രഹിക്കുന്നു. ആരെയും അധിക്ഷേപിക്കാന്‍ വേണ്ടി അല്ല അത്തരം ഒരു പരാമര്‍ശം നടത്തിയത് എന്നും ഡോ. രാജു ഡേവിസ് പറഞ്ഞു. സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന് എത്താത്ത കുട്ടികള്‍ക്കെതിരെ ആയിരുന്നു ചെയര്‍മാന്റെ പരാമര്‍ശം. തൃശൂർ മാള ഇന്റർനാഷണൽ സ്കൂൾ മേധാവി ഡോ. രാജു ഡേവിസ് രക്ഷിതാക്കളുടെ വാട്സാപ് ഗ്രൂപ്പിലിട്ട വിവാദ സന്ദേശമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വിവാദമായത്. സ്വാതന്ത്ര്യദിന ചടങ്ങുകളിൽനിന്ന് വിട്ടുനിന്ന കുട്ടികൾ രാജ്യദ്രോഹികളാണെന്നും വീട്ടിലിരിക്കുന്നവർ പാകിസ്താനിലേക്ക് പോകേണ്ടവരാണെന്നുമാണ് സ്കൂൾ ഉടമയുടെ ആക്ഷേപം.
സ്വാതന്ത്ര്യദിനത്തിൽ മുഴുവൻ വിദ്യാർഥികളും നിർബന്ധമായും സ്കൂളിൽ ഹാജരാകണമെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വിവിധ വ്യക്തിപരമായ കാരണങ്ങളാൽ ചടങ്ങിനെത്താൻ കഴിയാത്ത കുട്ടികളെയാണ് സ്കൂൾ മേധാവി പരസ്യമായി അധിക്ഷേപിച്ചത്. മാത്രമല്ല, ഇത്തരത്തിൽ വിട്ടുനിന്ന കുട്ടികളെ ക്ലാസിൽ കയറ്റില്ലെന്നും ഇയാൾ ഭീഷണിപ്പെടുത്തുകയുണ്ടായി. രക്ഷിതാക്കൾക്കിടയിൽ കടുത്ത അമർഷം പുകയുന്നതിനിടയിലാണ് സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചുകൊണ്ട് വിശദീകരണവുമായി സ്കൂൾ ഉടമ വീണ്ടും രംഗത്തെത്തിയത്.

Comments