തൃശൂർ: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അവകാശപ്പെട്ടതാണെന്നും ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാടിൽ മാറ്റമില്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂരിൽ സിപിഐ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച സി. അച്യുതമേനോൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ ഉപനേതൃപദവി കേവലമായ അവകാശവാദമല്ലെന്നും മുന്നണിയിലെ സ്ഥാനങ്ങൾ ഏതെങ്കിലും ഒരു പാർട്ടിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെങ്കിലും ‘ലയനം’ എന്നത് പൈങ്കിളി പദമാണെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ഐക്യത്തെ ലയനമായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി.
കേരളത്തിലെ എൽഡിഎഫ് സർക്കാരുകൾക്ക് കൃത്യമായ ദിശാബോധം നൽകിയ ഭരണമായിരുന്നു സി. അച്യുതമേനോൻ സർക്കാരിന്റേതെന്ന് ബിനോയ് വിശ്വം പറഞ്ഞു. ആ സർക്കാരിനെ ഇടതുപക്ഷ സർക്കാരായി അംഗീകരിക്കാൻ ചിലർക്ക് എന്തിനാണ് മടിയെന്നും അദ്ദേഹം ചോദിച്ചു.
എം.എൻ. ഗോവിന്ദൻ നായർ വിഭാവനം ചെയ്ത ചരിത്രപ്രധാനമായ ലക്ഷംവീട് പദ്ധതിയുടെ തുടർച്ചയാണ് ലൈഫ് മിഷനെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ലൈഫ് മിഷൻ വഴി ലഭിക്കുന്ന വീടുകൾക്ക് മുന്നിൽ നരേന്ദ്ര മോദിയുടെ ചിത്രം സ്ഥാപിക്കണമെന്ന വാശി അൽപ്പത്തരമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

Comments