കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാർഥി ബിലാലിന്റെ (12) മൃതദേഹം കണ്ടെത്തി. പടനായർകുളങ്ങര തെക്ക് നൗഷാദ് മൻസിലിൽ ബിലാലിന്റെ മൃതദേഹം കൊതുമുക്ക് പാലത്തിന് അടിയിൽ നിന്നാണ് കണ്ടെത്തിയത്.
ശനിയാഴ്ച വൈകീട്ടാണ് ബിലാലിനെ കാണാതായത്. പടനായർകുളങ്ങര വെൽഫെയർ യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ഫുട്ബോൾ കളിക്കാനായി വീട്ടിൽനിന്ന് പോയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല.
തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ സൈക്കിളും ജേഴ്സിയും വീടിന് സമീപത്തെ കന്നേറ്റി കായലിലെ വള്ളംകളി പവലിയന് സമീപത്തുനിന്ന് കണ്ടെത്തി. ഇതോടെയാണ് കായലിൽ തിരച്ചിൽ ആരംഭിച്ചത്.
ശനിയാഴ്ച രാത്രി വൈകിയും ഞായറാഴ്ചയും തിരച്ചിൽ തുടർന്നു. കരുനാഗപ്പള്ളി അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ കൊല്ലത്തുനിന്നുള്ള സ്കൂബാ സംഘവും മുങ്ങൽ വിദഗ്ധരും തിരച്ചിലിൽ പങ്കെടുത്തു. ഇന്ന് രാവിലെയാണ് ഫയർഫോഴ്സ് സ്കൂബാ സംഘം മൃതദേഹം കണ്ടെത്തിയത്.

Comments