ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ ചിത്രമായിരുന്നു മുല്ല. മീര നന്ദനായിരുന്നു ഇതിലെ നായിക. മീരയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. 2008 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് അന്ന് ലഭിച്ചത്. എന്നാല്‍ ഈ ചിത്രത്തില്‍ മീര ജാസ്മിനെയാണ് ലാല്‍ ജോസ് നായികയാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീടത് വേണ്ടെന്നു വച്ചു. അതിനെക്കുറിച്ച് ലാല്‍ ജോസ് പല തവണ തുറന്ന് സംസാരിച്ചിട്ടുണ്ട്.
ഇപ്പോഴിതാ എന്തുകൊണ്ടാണ് താന്‍ മീര ജാസ്മിനെ ഒഴിവാക്കിയതെന്ന് പറയുകയാണ് ലാല്‍ ജോസ്. താന്‍ പറഞ്ഞ കഥ മീര ജാസ്മിന് മനസ്സിലായില്ലെന്ന് ദിലീപിനോട് മീര പറഞ്ഞെന്നും അത് തന്റെ ഈഗോയെ ഹര്ട്ടാക്കിയെന്നും അങ്ങനെയാണ് മുല്ലയില്‍ നിന്ന് മീരയെ ഒഴിവാക്കിയതെന്നും പറയുകയാണ് ലാല്‍ ജോസ്.
‘‘മുല്ലയില്‍ മീരാ ജാസ്മിനെ ആയിരുന്നു ഞാനാഗ്രഹിച്ചിരുന്നത്. കഥ പറയാൻ കല്‍ക്കത്ത ന്യൂസ് എന്ന സിനിമയുടെ സെറ്റില്‍ പോയി, പോയി കണ്ട് കഥയും പറഞ്ഞു. കഥ കേട്ട ശേഷം പക്ഷേ മീര പിന്നീട് ദിലീപിനോട് പറഞ്ഞു, ‘ലാൽ ജോസ് ഏട്ടൻ വന്നിട്ട് കഥ പറഞ്ഞു, പക്ഷെ എനിക്ക് മനസ്സിലായില്ല’ എന്ന്. എനിക്കതുവരെ ഒരു അഹങ്കാരം ഉണ്ടായിരുന്നു. ഞാൻ നന്നായി കഥ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്ന ആളാണെന്ന്. പക്ഷേ മീരയിത് പറഞ്ഞപ്പോ അതെന്റെ ഈഗോനെ ഹർട്ട് ചെയ്തു. മനസിലാകാത്ത ഒരാളെ കാസ്റ്റ് ചെയ്യേണ്ട എന്ന് തീരുമാനിച്ച് പുതിയൊരാളെ നോക്കി.
മീര പാവം വേറെ എന്തോ വിചാരിച്ചാണ് പറഞ്ഞത്. ചിലപ്പോ ഞാൻ അന്ന് മോശമായിട്ടായിരിക്കും കഥ പറഞ്ഞിട്ടുണ്ടാവുക. ഒന്നും കൂടി അവർക്ക് കഥ പറഞ്ഞു കൊടുക്കാനാണ് ദിലീപ് എന്നോട് പറഞ്ഞത്. ‘ഒന്നുകൂടി അവൾക്ക് ഒന്ന് ഡീറ്റെയിൽ ആയിട്ട് പറഞ്ഞു കൊടുക്ക്...’ എന്നായിരുന്നു ദിലീപിന്റെ അഭിപ്രായം. പക്ഷേ അത് ചെറുതായിട്ട് ഈഗോയെ ഹർട്ട് ചെയ്തല്ലോ. ‘ഞാൻ ഒരു തവണ പറഞ്ഞിട്ട് മനസ്സിലാവാത്തത്, പിന്നെ എത്ര തവണ പറഞ്ഞാലും മനസ്സിലാവില്ലല്ലോ...’ എന്നായി ഞാന്‍.
അതിലേക്ക് മീര നന്ദന് എത്തുന്നത് ആകസ്മികമായിട്ടാണ്. പാട്ട് പാടാൻ അവസരം ചോദിച്ചു വന്നതാണ് മീര നന്ദന്, ഒപ്പം അമ്മയുമുണ്ടായിരുന്നു. ഞാൻ കുറച്ചുനേരം അവരെ നോക്കിയിരുന്നു. ‘മീര’ എന്ന് തന്നെയാണ് പേര്. ഞാന്‍ ചോദിച്ചു, ‘നീ അഭിനയിക്കുമോ?’ എന്ന്. അവര്‍ അതിനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. ‘അയ്യോ ഞാൻ അഭിനയിച്ചിട്ടില്ല’ എന്ന് പറഞ്ഞു. ‘എന്നാ നമുക്ക് അഭിനയിക്കാം’ എന്നായി ഞാന്‍. അങ്ങനെ കാസ്റ്റ് ചെയ്തതാണ്. പക്ഷെ മീരയെ കാസ്റ്റ് ചെയ്തത് ദിലീപ് അറിഞ്ഞില്ല. ദിലീപാണല്ലോ നായകന്. ‘അയ്യോ, നായികയെ കിട്ടിയില്ലല്ലോ, എന്ത് ചെയ്യും, എവിടെയാ?’ എന്ന് ദിലീപ് ചോദിച്ചു. ഞാൻ പറഞ്ഞു, ‘മീര അഭിനയിക്കുന്നുണ്ട്, മീര...’ ‘അതെയോ? മീര ഓക്കെ ചെയ്തോ?’ എന്നായി ദിലീപ്. ‘മീരയെ ഓക്കെ ചെയ്തു...’ എന്നു ഞാനും പറഞ്ഞു. അത് കഴിഞ്ഞിട്ടാണ് ഏതു മീരയാണെന്ന് ഞാൻ പറഞ്ഞത്, ‘മീര എന്ന് പറയുന്നത് ഒരു പുതിയ പെൺകുട്ടിയാണ്, അവളുടെ പേര് മീരാ നന്ദൻ എന്നാണ്’ എന്ന്...’’ ലാല്‍ ജോസ് പറയുന്നു.

ഒരു കാലത്ത് തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ നായികയായിരുന്നു മീര ജാസ്മിന്. താനഭിനയിക്കുന്ന സിനിമകളില്‍ വളരെ സെലക്ടീവാണ് മീര. ശ്രദ്ധേയമായ കരുത്തുറ്റ ഒരുപാട് കഥാപാത്രങ്ങള്‍ താരത്തിന് തുടരെത്തുടരെ ലഭിച്ചു. പക്ഷേ ഒരു ഘട്ടത്തില്‍ മീര സിനിമകളില്‍ നിന്ന് അകന്നു. സിനിമാ ലോകത്ത് പല വിവാദങ്ങളിലും മീര അകപ്പെട്ടിരുന്നു. 2010 ന് ശേഷം മീരയുടെ കരിയറില്‍ വലിയ വീഴ്ചയുണ്ടായി.
സിനിമാ രംഗത്ത് ശത്രുക്കളേറെയായിരുന്നു മീരയ്ക്ക്. പ്രമുഖ സംവിധായകൻ കമല്‍ വരെ മീരയ്ക്കെതിരെ ഒരു ഘട്ടത്തില്‍ രംഗത്ത് വന്നു. സെറ്റില്‍ വൈകിയെത്തുന്നു, ഇറങ്ങിപ്പോകുന്നു, ദേഷ്യപ്പെടുന്നു തുടങ്ങിയ ആരോപണങ്ങള്‍ പല ദിക്കില്‍ നിന്നും വന്നു തുടങ്ങി. മഞ്ജു വാര്യര്‍ക്ക് ശേഷം വലിയ രീതിയില്‍ ജനപ്രീതി നേടിയ താരമാണ് മീര ജാസ്മിന്. അഭിനയിച്ച സിനിമകളിലെല്ലാം തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവച്ചത്. ബഹുമതികളും താരമൂല്യവും ജനപ്രീതിയുമെല്ലാം നേടിയ താരം പക്ഷേ സിനിമകളില്‍ നിന്നകന്നു. വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമാകുകയാണ് മീര. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന അതിമനോഹരം എന്ന ചിത്രത്തില്‍ മീര ജാസ്മിനാണ് നായിക.

Comments