റാഞ്ചി: വിദ്യാര്‍ഥി പ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടക്കി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളിലും ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും വിവാദത്തിലായ ജെ.എസ്.എസ്.സി- സി.ജി.എല്‍ പരീക്ഷ റദ്ദാക്കിയതായി മുഖ്യമന്ത്രി ഹേമന്ത് സോറന് പ്രഖ്യാപിച്ചു. 2014 മുതല്‍ സംസ്ഥാനത്ത് നടന്ന എല്ലാ മത്സരപരീക്ഷകളെക്കുറിച്ചും സി.ഐ.ഡി അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ കത്തിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി. പരീക്ഷാക്രമക്കേടുകള്‍ക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ച നടത്താന്‍ നിര്‍ദേശിച്ച് ഹേമന്ത് സോറന് രാഹുല്‍ ഗാന്ധി കത്തയച്ചിരുന്നു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അവര്‍ പ്രതിഷേധിക്കുന്നത് സമാധാനപരമായാണെന്നും ഓഗസ്റ്റ് 14-ന് എഴുതിയ കത്തില്‍ രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഉപദേശം സ്വീകരിച്ചില്ലെങ്കില്‍ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നയിക്കുന്ന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന് പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ജോലിക്കായുള്ള പരീക്ഷകളില്‍ സുതാര്യതയും നീതിയും ആവശ്യപ്പെട്ടാണ് ഝാര്‍ഖണ്ഡില്‍ 'ജന്തര്‍മന്തര്‍ മോഡല്‍' സമരം ആരംഭിച്ചത്. ഝാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മിഷ (ജെ.പി.എസ്.സി.)നും ഝാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന് കമ്മിഷ (ജെ.എസ്.എസ്.സി)നും നടത്തിയ പരീക്ഷകള്‍ ഉള്‍പ്പെടെ 13 നിയമനപരീക്ഷകള്‍ റദ്ദാക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. കഴിഞ്ഞ ദിവസം ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെയും രാഹുല്‍ ഗാന്ധിയുടെയും കോലം പ്രതിഷേധക്കാര്‍ കത്തിച്ചിരുന്നു.

Comments