
ശബരിമല: ചിങ്ങമാസ പുലരിയില്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഭക്തജനത്തിരക്ക്. പുലര്‍ച്ചെ നട തുറന്നതു മുതല്‍ സന്നിധാനത്തേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്.ഉഷഃപൂജയ്ക്കുശേഷം ശബരിമല ഉള്ക്കഴകത്തെയും രാവിലെ പത്തിനുശേഷം പമ്പ ദേവസ്വം മേല്‍ശാന്തിമാരെയും തെരഞ്ഞെടുക്കാന്‍ നറുക്കെടുപ്പ് നടന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉള്ളൂര്‍ ഗ്രൂപ്പ് കാവല്ലൂര്ക്കോണം ദേവസ്വം ശാന്തി ബി. ഗണേഷ് പ്രസാദ് ശബരിമല ദേവസ്വം ഉള്‍ക്കഴകമായി തെരഞ്ഞെടുക്കപ്പെട്ടു. പമ്പ മഹാഗണപതി ക്ഷേത്രത്തില്‍ നടന്ന നറുക്കെടുപ്പില്‍ കരുനാഗപ്പള്ളി ഗ്രൂപ്പിലെ പടനായകുളങ്ങര ദേവസ്വം ശാന്തി എസ്.ഗിരീഷ് കുമാര്‍, കരുനാഗപ്പള്ളി ഗ്രൂപ്പിലെ അമ്പലത്തുഭാഗം ദേവസ്വം ശാന്തി എം.എസ്. ശ്രീകുമാരന്‍ നമ്പൂതിരി എന്നിവര്‍ പമ്പ ദേവസ്വം മേല്‍ശാന്തിമാരായി തെരഞ്ഞെടുക്കപ്പെട്ടു.
ദേവസ്വം കമ്മിഷണര്‍ ബി. സുനില്‍കുമാര്‍, ശബരിമല സ്പെഷല്‍ കമ്മിഷണര്‍ ആര്. ജയകൃഷ്ണന്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ പി.എസ്. ശാന്തകുമാര്‍ തുടങ്ങിയവര്‍ നറുക്കെടുപ്പിനു നേതൃത്വം നല്കി.







Comments