
കോട്ടയം: കോട്ടയം അതിരൂപതയുടെ നിയുക്‌ത സഹായ മെത്രാന്‍ മാര്‍ തോമസ് ആനിമൂട്ടിലിന്റെ സ്‌ഥാനലബ്‌ധിയില്‍ ആഹ്‌ളാദവും അഭിമാനവും അറിയിച്ച് അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി(കെ.എസ്.എസ്.എസ്).
അതിരൂപത വികാരി ജനറാള്‍ സ്‌ഥാനത്തോടൊപ്പം കെ.എസ്.എസ്.എസ്. പ്രസിഡന്റ് സ്‌ഥാനവും നിര്‍വഹിച്ചുവരവെയാണു മാര്‍ തോമസ് ആനിമൂട്ടിലിനു പുതിയ നിയോഗം. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിവിധ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭമായ പിന്തുണയും പ്രോത്സാഹനവുമാണു നിയുക്‌ത ബിഷപ്പ് നല്‍കി വന്നിരുന്നതെന്നു കെ.എസ്.എസ്.എസ്. എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ പറഞ്ഞു.
ഫാ. സുനില്‍ പെരുമാനൂരും പ്രോഗ്രാം ഓഫീസര്‍ സിജോ തോമസും കോട്ടയം ബിഷപ് ഹൗസിലെത്തി കെ.എസ്.എസ്.എസ്. കുടുംബത്തിന്റെ ആശംസകളും അഭിനന്ദനവും നിയുക്‌ത ബിഷപ്പിനെ അറിയിച്ചു.







Comments