
കുടുംബത്തോടൊപ്പമുള്ള അവധിക്കാല യാത്രയുടെ മനോഹരമായ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ബോളിവുഡ് താരം അലിയ ഭട്ട്. ഭർത്താവ് രൺബീർ കപൂറിനും മകൾ റാഹയ്ക്കുമൊപ്പം കടലിന്റെ സൗന്ദര്യം ആസ്വദിക്കുന്നതും, മകൾക്കൊപ്പമുള്ള ഉറക്കത്തിനിടയിലെ സ്നേഹനിമിഷങ്ങളും ചിത്രങ്ങളിലുണ്ട്. 'നല്ല പഴയ ദിവസങ്ങൾ, ആലിംഗനങ്ങളും മറ്റും..' എന്നാണ് ചിത്രങ്ങൾക്ക് താരം അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
2022 ഏപ്രിൽ 14 നായിരുന്നു ആലിയയും രൺബീറും വിവാഹിതരായത്. ഇവർക്ക് 2022 നവംബർ 6 നാണ് മകൾ റാഹ ജനിച്ചത്.
അതേസമയം 'ബ്രഹ്മാസ്ത്ര'യ്ക്ക് ശേഷം സഞ്ജയ് ലീല ബൻസാലിയുടെ ബിഗ് ബജറ്റ് ചിത്രമായ 'ലവ് ആൻഡ് വാർ' എന്ന ചിത്രത്തിൽ ആലിയയും രൺബീറും വീണ്ടും ഒന്നിക്കുന്നുണ്ട്. വിക്കി കൗശലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ ചിത്രം 2027 ജനുവരി 21-ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്യും.







Comments