കൊൽക്കത്ത: കൊൽക്കത്തയിലെ മിർസ ഖാലിബ് തെരുവിലെ ഒരു ഹോട്ടലിലുണ്ടായ കനത്ത തീപിടിത്തത്തിൽ കുറഞ്ഞത് ഒൻപത് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ചികിത്സയ്ക്കായി കൊൽക്കത്തയിലെത്തിയ ബംഗ്ലാദേശ് പൗരന്മാരാണ് മരിച്ചവർ.
പുലർച്ചെ 2 മണിയോടെയാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. എയർകണ്ടീഷണർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, എങ്കിലും കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നഗരത്തിലെ ഏറ്റവും തിരക്കേറിയതും ജനസാന്ദ്രതയേറിയതുമായ തെരുവിലെ ഒരു ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.
പരിക്കേറ്റ ആറ് പേരെ ചികിൽസയ്ക്കായി മാറ്റി. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചും മരണത്തിന് കാരണമായ സാഹചര്യങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. തീ അണച്ചതായും കൂളിംഗ് പ്രക്രിയകൾ നടക്കുന്നു എന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു. മരണ സംഖ്യ ഉയർന്നേക്കാമെന്ന് സൂചനയുണ്ട്.
കനത്ത പുക കാരണം രക്ഷാ പ്രവർത്തകർക്ക് ഗോവണി കയറി മുകളിലത്തെ നിലകളിൽ എത്താൻ ബുദ്ധിമുട്ടായി. പശ്ചിമ ബംഗാൾ ഫയർ ഡിപ്പാർട്ട്മെന്റ് ആസ്ഥാനം ഹോട്ടൽ കെട്ടിടത്തിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഇത് രക്ഷാപ്രവർത്തനത്തെ സഹായിച്ചു.

Comments