അബുദാബി: വീണ്ടും മിസൈൽ ഭീഷണി ഉണ്ടായതിനെ തുടർന്ന് ഇറാനുമായുള്ള എല്ലാ വ്യാപാര, വാണിജ്യ കൈമാറ്റങ്ങളും സാമ്പത്തിക ഇടപാടുകളും താൽക്കാലികമായി നിർത്തിവച്ചതായി യുഎഇ വിദേശകാര്യ മന്ത്രാലയ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അഫ്ര അൽ ഹമേലി പറഞ്ഞു.
കഴിഞ്ഞ ദിവസം “സാധ്യമായ മിസൈൽ ഭീഷണിയെക്കുറിച്ച്" താമസക്കാർക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള ഫോൺ അലേർട്ട് വന്ന് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് യുഎഇയുടെ ആദ്യ പ്രസ്താവന വന്നത്. ഇറാനിൽ നിന്ന് വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ കഴിഞ്ഞ ദിവസം കണ്ടെത്തി പ്രതിരോധിച്ചു എന്ന് യുഎഇ വ്യക്തമാക്കി. മിസൈൽ ഭീഷണി ഉയർന്നതിനെ തുടർന്ന് പൊതുജനങ്ങൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്ന അപായ മുന്നറിയിപ്പും നൽകിയിരുന്നു.
എന്നാൽ, ഈ ആരോപണങ്ങൾ ഇറാൻ തള്ളിക്കളഞ്ഞു. അതിനെ "അടിസ്ഥാനരഹിതമെന്ന്" വിശേഷിപ്പിച്ച ഇറാൻ, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഒഴിവാക്കാൻ പ്രാദേശിക രാജ്യങ്ങളോട് അഭ്യർത്ഥിച്ചു.
രാജ്യത്തെ ലക്ഷ്യമിട്ടുള്ള മിസൈൽ ഭീഷണി യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കണ്ടെത്തിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി എക്സിൽ അറിയിച്ചു. "രാജ്യത്തെ ലക്ഷ്യമിട്ടുള്ള ഒരു മിസൈൽ ഭീഷണി യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ദയവായി സുരക്ഷിതമായ സ്ഥലത്ത് തുടരുക, ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന മുന്നറിയിപ്പുകളും അപ്ഡേറ്റുകളും പാലിക്കുക," എന്നായിരുന്നു സന്ദേശം.
മാസങ്ങൾക്ക് ശേഷമുള്ള ആദ്യത്തെ മുന്നറിയിപ്പാണിത്. അവസാന മിസൈൽ മുന്നറിയിപ്പ് വന്നത് മെയ് മാസം ആദ്യം ആയിരുന്നു, അതേസമയം ജൂണിലെ ജാഗ്രതാ നിർദ്ദേശം പിന്നീട് ദേശീയ മുൻകരുതൽ മുന്നറിയിപ്പ് സംവിധാനത്തിലെ സാങ്കേതിക തകരാർ മൂലമാണെന്ന് കണ്ടെത്തി.

Comments