കൊളംബോ : ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിന്റെ അവസാന ദിവസം 165 റൺസ് വിജയമാണ് ഇന്ത്യ നേടിയത്. രണ്ടാം ഇന്നിങ്സിൽ 372 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ശ്രീലങ്ക 77.4 ഓവറിൽ 206 റൺസെടുത്തു പുറത്താകുകയായിരുന്നു. മധ്യനിരയിൽ അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവ (151 പന്തിൽ 59), സോനാൽ ദിനുഷ (128 പന്തിൽ 84)എന്നിവരുടെ ചെറുത്തു നിൽപാണ് ചേസിങ്ങിൽ ശ്രീലങ്കയുടെ സ്കോർ 200 കടത്തിയത്.
ആറ് വിക്കറ്റെടുത്ത ഇടം കൈയന്‍ സ്പിന്നര്‍ മാനവ് സുതാറിന്റെ ബൗളിംഗ് പ്രകടനമാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. ലഹിരു ഉദാര (16), പസിന്ദു സുരിയബന്ധാര (പൂജ്യം), സോനൽ ദിനുഷ (84), കേഷര നുവാന്ത (20), പ്രഭാത് ജയസൂര്യ (പൂജ്യം), ലഹിരു കുമാര (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് സുതാർ രണ്ടാം ഇന്നിങ്സിൽ വീഴ്ത്തിയത്.ആദ്യ ഇന്നിംഗ്സില്‍ നാലു വിക്കറ്റെടുത്ത സുതാര്‍ മത്സരത്തിലാകെ 10 വിക്കറ്റെടുത്തു. പ്രസിദ്ധ് കൃഷ്ണ രണ്ടു വിക്കറ്റുകളും മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി. സ്കോര്‍– ഇന്ത്യ 462,193. ശ്രീലങ്ക 284,206.
മലയാളി താരം ദേവ്ദത്ത്പടിക്കൽ തന്നെയാണ് കളിയിലെ താരം.162 റൺസ് നേടിയ ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറിയാണ് ഇന്ത്യയെ ഒന്നാം ഇന്നിങ്സിൽ തകർപ്പൻ സ്കോറിലേക്ക് നയിച്ചത്.രണ്ടാം ഇന്നിങ്സിൽ 44 റൺസും സ്കോർ ചെയ്ത. 178 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി നാലാം ദിനം രണ്ടാം ഇന്നിംഗ്സിനായി ക്രീസിലിറങ്ങിയ ഇന്ത്യ 193 റണ്‍സിന് ഓള് ഔട്ടായിരുന്നു.192 റൺസിന്റെ ഒന്നാം ഇന്നിങ്സിന് മറുപടിയായി ഇന്ത്യ ആദ്യ ഇന്നിങ്സിൽ 462 റൺസ് നേടിയിരുന്നു. പരമ്പരയിലെ രണ്ടാം മത്സരം ഓഗസ്റ്റ് 23ന് കൊളംബോയിൽ നടക്കും.

Comments