കൊച്ചി: സി.എം.ആര്‍.എല്‍.-എക്‌സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി). വരുമാനത്തേക്കാള്‍ കൂടുതല്‍ തുകയുടെ ഇടപാടുകള്‍ നടത്തിയെന്നും കണ്ടെത്തി. വീണ ദുബായിലേക്ക് അയച്ച 85 ലക്ഷം രൂപയുമായി ബന്ധപ്പെട്ട രേഖകള്‍ അവരുടെ ഡയറിയില്‍ നിന്ന് ലഭിച്ചതായും ഇ.ഡി. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം, ഇന്റര്‍നെറ്റ് കോളുകള്‍ വഴിയുള്ള ആശയവിനിമയങ്ങള്‍ക്കായി മറ്റൊരു വ്യക്‌തിയുടെ പേരിലുള്ള സിം സംഘടിപ്പിച്ചിരുന്നുവെന്ന് സംശയിക്കുന്നതായും ഇ.ഡി. അറിയിച്ചു. കേസില്‍ വീണയുടെ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എം.എല്‍.എയുടെ സുഹൃത്തുക്കളുടെ വീടുകളിലും സ്‌ഥാപനങ്ങളിലുമടക്കം ഒന്‍പതിടങ്ങളില്‍ ഇ.ഡി. കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍, ഹവാല ഇടപാടുകളിലൂടെ പണം കൈമാറിയതിനു തെളിവു ലഭിച്ചതായി ഇ.ഡി റിപ്പോര്‍ട്ടില്‍ പറയുന്നു. താനും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 20.5 കോടിയുടെ ഇടപാട് നടന്നെന്നാണു വിവരം.
മാസപ്പടിക്കേസുമായി ബന്ധപ്പെട്ടു മേയ് 27ന് നടത്തിയ പരിശോധനയില്‍ വീണയുടെ കൈപ്പടയിലുള്ള ഡയറിയില്‍നിന്ന് ചില വിവരങ്ങള്‍ കണ്ടെത്തിയെന്നും ഇതില്‍ പണം കൈകാര്യം ചെയ്‌ത വ്യക്‌തികളുടെ പേരുകള്‍, ചെലവഴിച്ച തുകകള്‍, ദുബായിലേക്ക് മാറ്റിയ തുക തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടായിരുന്നുവെന്നും ഇ.ഡി അറിയിച്ചു. ദുബായ് കറന്‍സിയായ ദിര്‍ഹം, ഇന്ത്യന്‍ രൂപ എന്നിവയിലുള്ള സാമ്പത്തിക വിവരങ്ങളാണ് ഡയറിയില്‍ ഉണ്ടായിരുന്നത്. വീണ ദുബായിലേക്ക് 3.49 ലക്ഷം ദിര്‍ഹം (85 ലക്ഷം രൂപ) അയച്ചെന്നും ഇ.ഡി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വീണയില്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളില്‍, വൈ-ഫൈ റൂട്ടറില്‍ ഉപയോഗിക്കുന്നതിനായി മറ്റൊരു വ്യക്‌തിയുടെ പേരില്‍ എടുത്ത സിം കാര്‍ഡിന്റെ ചിത്രവും ഉണ്ടായിരുന്നു. ഇന്റര്‍നെറ്റ് കോളുകള്‍ വഴിയുള്ള ആശയവിനിമയങ്ങള്‍ക്കായി ഈ സിമ്മും വൈ-ഫൈ റൂട്ടറും അവര്‍ മറ്റൊരു വ്യക്‌തിയുടെ പേരില്‍ സംഘടിപ്പിച്ചതാണെന്ന് സംശയിക്കുന്നതായി ഇ.ഡി. അറിയിച്ചു.
മേയ് 27ന് നടന്ന റെയ്‌ഡില്‍ പിടിച്ചെടുത്ത വീണയുടെ ഡയറിയില്‍ പരാമര്‍ശിക്കപ്പെട്ടവരുടെയും വീണയ്‌ക്ക് സിം കാര്‍ഡ് നല്‍കിയ വ്യക്‌തിയുടെയും ഉള്‍പ്പെടെയുള്ളവരുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം റെയ്‌ഡ് നടത്തിയതെന്ന് ഇ.ഡി. പറയുന്നു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ പി.നിഖിലിന്റെ ഫ്‌ളാറ്റ്, കെ.സി.കെ ഡെന്റല്‍ ഉടമയും റിയാസിന്റെ സഹപാഠിയുമായ ഷൈജലിന്റെ അപ്പാര്‍ട്‌മെന്റ്, കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) ഡെസ്‌റ്റിനേഷന്‍ കോ ഓര്‍ഡിനേറ്റനായ എന്‍. നന്ദുലാലിന്റെ വീട് എന്നിവിടങ്ങള്‍ ഉള്‍പ്പെടെ ഒന്‍പത് ഇടത്താണ് കഴിഞ്ഞ ദിവസം പരിശോധന നടന്നത്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനു മുന്നോടിയായാണ് ഇ.ഡി പരിശോധന നടത്തിയതെന്നാണു വിവരം. കണ്ടുകെട്ടിയ വസ്‌തുക്കളില്‍നിന്ന്, വരുമാനത്തില്‍ കവിഞ്ഞ പണം വീണ കൈകാര്യം ചെയ്‌തിരുന്നതായി തെളിഞ്ഞിട്ടുണ്ടെന്നും ഇ.ഡി.പറയുന്നു.

Comments