കൊച്ചി: സാമ്പത്തിക ദുരുപയോഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനായി ക്വാർട്ടേഴ്സ് നവീകരിക്കാനും പുതിയ കാർ വാങ്ങാനും 28.44 ലക്ഷം രൂപ ചെലവഴിച്ച നടപടിയെയാണ് കോടതി വിമർശിച്ചത്. ചട്ടങ്ങൾ മറികടന്ന് ഇത്തരത്തിൽ തുക ചെലവഴിച്ചതിൽ ശക്തമായ വിയോജിപ്പുണ്ടെന്നും കോടതി വ്യക്തമാക്കി.
അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളുടെയും സ്ഥാപനങ്ങളുടെയും ഉന്നമനത്തിനായിരിക്കണം ദേവസ്വം ബോർഡ് മുൻഗണന നൽകേണ്ടതെന്ന് കോടതി പറഞ്ഞു. പൊതുപണം ചെലവഴിക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചു. ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടിയ ക്രമക്കേടുകൾ പരിഹരിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ബോർഡിനോട് ദേവസ്വം ബെഞ്ച് നിർദേശിച്ചു.
സെക്രട്ടേറിയറ്റിൽനിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ ഉദയകുമാറിനായി അനുവദിച്ച ബി1 ക്വാർട്ടേഴ്സ് നവീകരിക്കാനാണ് വൻതുക ചെലവഴിച്ചതെന്നാണ് ആരോപണം. ഉപയോഗത്തിലുണ്ടായിരുന്ന കാർ മാറ്റി 14.63 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കാർ വാങ്ങിയതായും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
ക്വാർട്ടേഴ്സ് നവീകരണത്തിന്റെ കരാർ ഏറ്റെടുത്തയാൾക്ക് 12.78 ലക്ഷം രൂപ നൽകാനുണ്ടെന്നും സംസ്ഥാന ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടി. ഭരണസമിതിയുടെ അംഗീകാരത്തോടെയാണ് തുക ചെലവഴിച്ചതെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചത്.
ജസ്റ്റിസുമാരായ രാജ വിജയരാഘവനും കെ.വി. ജയകുമാറും ഉൾപ്പെട്ട ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഭക്തനായ കെ.ബി. സുമോദ് ഉൾപ്പെടെയുള്ളവരാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

Comments