ചെന്നൈ: ദക്ഷിണ മേഖലാ കൗൺസിലിന്റെ 31-ാം യോഗത്തിന് മുന്നോടിയായി കേരള മുഖ്യമന്ത്രി വി ഡി സതീശൻ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈ മഹാബലിപുരത്തായിരുന്നു കൂടിക്കാഴ്ച. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണവും വിവിധ വികസന വിഷയങ്ങളും ചർച്ചയായതിനൊപ്പം മുല്ലപ്പെരിയാർ വിഷയവും കേരളം ഉന്നയിച്ചു.
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്നാണ് വി ഡി സതീശൻ ആവശ്യപ്പെട്ടത്. ഡാമിന്റെ മുഴുവൻ നിർമാണച്ചെലവും കേരളം വഹിക്കാമെന്നും സ്ഥലം തമിഴ്നാടിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഡാമിൽ നിന്നുള്ള വെള്ളം പൂർണമായും തമിഴ്നാടിന് നൽകാമെന്നും വ്യക്തമാക്കി.
മണ്ഡല പുനർനിർണയത്തിൽ ലോക്സഭാ സീറ്റുകളുടെ എണ്ണം 543 ആയി തന്നെ നിലനിർത്തണമെന്നും വനിതാ സംവരണം വർധിപ്പിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. അന്തർസംസ്ഥാന സർവീസുകൾ നടത്തുന്ന കെഎസ്ആർടിസി ബസുകൾക്ക് ടോൾ ഒഴിവാക്കണമെന്നും തലശ്ശേരി–മൈസൂരു, നിലമ്പൂർ–നഞ്ചൻകോട് റെയിൽപാതകൾ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബന്ദിപ്പൂർ രാത്രി യാത്രാ നിരോധനവും പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മൃഗങ്ങളുടെ സഞ്ചാരം കൂടുതലുള്ളത് പുലർച്ചെയും സന്ധ്യയിലുമാണെന്നും ഇതുസംബന്ധിച്ച് ശാസ്ത്രീയ പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, മുല്ലപ്പെരിയാറിൽ തമിഴ്നാട് സ്വന്തം നിലപാടിൽ ഉറച്ചുനിന്നു. ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ആവശ്യപ്പെട്ടു. നദീജല കരാർ കൃത്യമായി നടപ്പാക്കണമെന്നും സുപ്രീംകോടതി വിധിയും ട്രിബ്യൂണൽ തീരുമാനവും നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments