മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ദയനീയാവസ്ഥയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കൺവീനർ അഭിജിത് ദീപ്കെ. സർക്കാർ സ്കൂളുകളിലെ കുട്ടികൾ മൃഗങ്ങളേക്കാൾ മോശം സാഹചര്യത്തിലാണ് കഴിയുന്നതെന്നും മന്ത്രിമാരുടെ വളർത്തുനായ്ക്കൾക്ക് പോലും ഇവരേക്കാൾ മികച്ച സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സ്കൂൾ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവെക്കണമെന്നും ദീപ്കെ ആവശ്യപ്പെട്ടു.
സിജെപി നടത്തുന്ന 'സ്കൂൾ ഠീക് കരോ' പ്രചാരണത്തിന്റെ ഭാഗമായി ലാത്തൂർ ഔസ താലൂക്കിലെ ഉജനി ജില്ലാ പരിഷത്ത് സ്കൂൾ സന്ദർശിച്ച ശേഷമാണ് ദീപ്കെ പ്രതികരിച്ചത്.
ചോർന്നൊലിക്കുന്ന മേൽക്കൂരകൾ, മതിയായ ബെഞ്ചുകളുടെയും ശൗചാലയങ്ങളുടെയും അഭാവം, സുരക്ഷിതമായ വഴികളില്ലാത്തത് തുടങ്ങിയ പ്രശ്നങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ സ്കൂളുകളുടെ അവസ്ഥ മെച്ചപ്പെടുത്തേണ്ടത് അടിയന്തരമാണെന്നും ഇതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും മന്ത്രിമാരും ജനങ്ങളോട് മറുപടി പറയേണ്ടതുണ്ടെന്നും ദീപ്കെ പറഞ്ഞു.

Comments