More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

‘പപ്പയുടെ ജന്മദിനത്തില്‍ അദ്ദേഹം തന്റെ സുന്ദരിയായ സോണിയയെ അഭിമാനത്തോടെ നോക്കി പുഞ്ചിരിക്കുന്നത് എനിക്ക് കാണാൻ കഴിയും...’ വൈകാരിക കുറിപ്പുമായി രാഹുല്‍ ഗാന്ധി

Authored by Web Desk | Last updated: 20 Aug 2026, 9:08 PM | 5 min read

Print
Rahul Gandhi emotional note about sonia gandhi (Image Source: Instagram)
Rahul Gandhi emotional note about sonia gandhi (Image Source: Instagram)
ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്ന മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൈപിടിച്ച് ഇന്ത്യന്‍ മണ്ണിലേക്ക് മരുമകളായി ചേ​ക്കേറിയ വ്യക്തിയാണ് സോണിയ ഗാന്ധി. സോണിയ തന്റെ വിവാഹ ജീവിതത്തിന്റെ ഭൂരിഭാഗവും കുടുംബത്തെ പരിപാലിക്കുന്ന ഒരു സ്വകാര്യ പൗരയായാണ് ചെലവഴിച്ചത്. തന്റെ ഔദ്യോഗിക ചുമതലകളിൽ പലതിലും സോണിയ ഭാര്യാമാതാവായ ഇന്ദിരാഗാന്ധിയുടെ ഒരു കൂട്ടുകാരിയായിരുന്നു.
രാജീവിന്റെ മരണത്തിനു ശേഷം, പാർട്ടിയെ നയിക്കാൻ കോൺഗ്രസ് നേതാക്കൾ സോണിയയെ ക്ഷണിച്ചെങ്കിലും അവരത് നിരസിച്ചു. ഒടുവില്‍ നിര്‍ബന്ധം സഹിക്കാനാവാതെ അവര്‍ പാര്‍ട്ടിയിലേക്ക് എത്തി, പാർട്ടിക്കുവേണ്ടി അവർ ശക്തമായി പ്രചാരണം നടത്തുകയും ചെയ്തു. അവസാനം 1998 ഏപ്രിലിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റായി സോണിയ മാറി.
ഇപ്പോഴിതാ സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശനം നടക്കാനിരിക്കെ രാഹുല്‍ ഗാന്ധി പങ്കിട്ട കുറിപ്പാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. 35 വർഷങ്ങള്‍ക്ക് മുമ്പാണ് അമ്മയെയും പപ്പയെയും ഒന്നിച്ച്‌ അവസാനമായി കണ്ടതെന്നും പപ്പയുടെ മരണശേഷം ജീവിതം മുന്നിലെത്തിച്ച എല്ലാ പ്രതിസന്ധികളെയും അമ്മ അനന്തമായ ധൈര്യത്തോടെയും അന്തസ്സോടെയും നേരിട്ടത് നേരില്‍ കണ്ടിട്ടുണ്ടെന്നും രാഹുല്‍ കുറിപ്പില്‍ പങ്കിട്ടു. പ്രിയങ്കയ്ക്കും തനിക്കും മാത്രമാണ് ആ കാലഘട്ടത്തില്‍ കുടുംബം കടന്നുപോയ യാഥാർഥ്യങ്ങളും പപ്പയ്ക്ക് ശേഷമുള്ള അമ്മയുടെ ജീവിതം എത്രത്തോളം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നുവെന്നും പൂർണമായി അറിയാന്‍ കഴിഞ്ഞതെന്നും രാഹുല്‍ കുറിപ്പില്‍ പങ്കിട്ടു.
‘‘അമ്മേ,
35 വർഷങ്ങള്‍ക്ക് മുമ്പാണ് ഞാൻ അമ്മയെയും പപ്പയെയും ഒന്നിച്ചു അവസാനമായി കണ്ടത്. പപ്പ പോയ ദിവസം മുതല്‍, ജീവിതം നിങ്ങള്‍ക്ക് നേരെ എറിഞ്ഞ എല്ലാത്തിനെയും അനന്തമായ ധൈര്യത്തോടെയും അന്തസ്സോടെയും നിങ്ങള്‍ നേരിടുന്നത് ഞാൻ കണ്ടിട്ടുണ്ട്. പ്രിയങ്കയ്ക്കും എനിക്കും മാത്രമേ എന്തിലൂടെയെല്ലാം കടന്നുപോയി എന്നും പപ്പയ്ക്ക് ശേഷമുള്ള അമ്മയുടെ ജീവിതം എത്ര ബുദ്ധിമുട്ടായിരുന്നുവെന്നും ശരിക്കും അറിയൂ.
‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’ എന്ന താങ്കളുടെ കഥ, താങ്കളെ സ്നേഹിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ ഒടുവില്‍ വായിക്കുമെന്നതില്‍ ഞാൻ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു. സ്വകാര്യതയെ ഇഷ്ടപ്പെടുന്ന താങ്കളെ പോലെ ഒരാള്‍ക്ക് താങ്കളുടെ മനോഹരമായ കഥ ലോകത്തോട് പറയാൻ എത്രമാത്രം ബുദ്ധിമുട്ടായിരുന്നുവെന്ന് എനിക്കറിയാം.
‘ഇന്ന്, അദ്ദേഹത്തിന്റെ ജന്മദിനത്തില്‍, പപ്പ തന്റെ സുന്ദരിയായ സോണിയയെ അഭിമാനത്തോടെ നോക്കി പുഞ്ചിരിക്കുന്നത് എനിക്ക് കാണാൻ കഴിയും....
സ്നേഹം,
രാഹുല്‍...’’ എന്നാണ് രാഹുല്‍ ഗാന്ധി പുസ്തകത്തിന്റെ കവര്‍പേജ് പങ്കിട്ട് കുറിച്ചിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ പുറത്തിറങ്ങും. ഇറ്റലിയിലെ തന്റെ ബാല്യകാലം മുതൽ നെഹ്‌റു-ഗാന്ധി കുടുംബത്തിലേക്കുള്ള വിവാഹം, രാഷ്ട്രീയ പ്രവേശനം, ഇന്ത്യയുടെ പ്രധാനമന്ത്രിപദം നിരസിക്കാനുള്ള തീരുമാനം വരെയുള്ള കാര്യങ്ങൾ സോണിയ ഗാന്ധി പുസ്തകത്തിലൂടെ വായനക്കാരുമായി പങ്കുവെയ്ക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജീവ് ഗാന്ധിയെ രാഷ്ട്രീയത്തിലേക്ക് തള്ളിവിട്ടതിന്റെയും 2004 ല്‍ പ്രധാനമന്ത്രിപദം ഉപേക്ഷിച്ചതിന്റെയും ദുരന്തം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുസ്തകത്തിലുണ്ട്.











1965-ൽ കേംബ്രിജിൽ വെച്ച് 19-ാം വയസ്സിൽ രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയത് മുതലുള്ള പ്രണയകാലവും ഈ പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യയിലെത്തിയശേഷം സാരി ധരിക്കാൻ ശീലിച്ചതും ഹിന്ദി ഭാഷ പഠിച്ചതും ഇന്ത്യൻ ഭക്ഷണരീതികൾ സ്വായത്തമാക്കിയതുമായ കാര്യങ്ങളും രാജീവ് ഗാന്ധി ഒരു കൊമേഴ്‌സ്യൽ പൈലറ്റായി ജോലിചെയ്തിരുന്ന കാലവും പ്രധാനമന്ത്രിയുടെ വസതിയിൽ തങ്ങളുടെ മക്കളെ വളർത്തിയതും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
1980-ൽ സഞ്ജയ് ഗാന്ധിയുടെ മരണം കുടുംബത്തിൽ ആഘാതം സൃഷ്ടിച്ചതും അതിനുശേഷം 1984-ൽ ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചതും തുടർന്ന് രാഷ്ട്രീയത്തിലേക്ക് വരാൻ ഒട്ടും താല്പര്യമില്ലാതിരുന്ന രാജീവ് ഗാന്ധി പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയതും ജീവിതത്തെ മാറ്റിമറിച്ചതായി സോണിയ ഗാന്ധി കുറിക്കുന്നു.
1991-ൽ തമിഴ്‌നാട്ടിൽ വെച്ച് എൽ.ടി.ടി.ഇ ചാവേർ ആക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ തന്റെ ജീവിതം തകിടം മറിഞ്ഞതായി അവർ വിവരിക്കുന്നു. ഹൃദയവേദനയും വലിയ നഷ്ടങ്ങളുമാണ് തന്നെ രാഷ്ട്രീയത്തിന്റെ പൊതുമധ്യത്തിലേക്ക് എത്തിച്ചതെന്നും, അതുവരെ തന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും സോണിയ ഗാന്ധി പറയുന്നു. കോൺഗ്രസ് പാർട്ടിയിൽ ഏറ്റവും കൂടുതൽകാലം അധ്യക്ഷപദവിയിലിരുന്ന വ്യക്തി എന്ന നിലയിലുള്ള തന്റെ രാഷ്ട്രീയ അനുഭവങ്ങളും 2004-ൽ പ്രധാനമന്ത്രി പദം നിരസിക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങളും അവര്‍ പുസ്തകത്തില്‍ പറയുന്നുണ്ട്.
തന്റെ കുടുംബത്തെക്കുറിച്ച് ഇതിനകം ഒരുപാട് എഴുതപ്പെട്ടിട്ടുണ്ടെങ്കിലും അവരുടെ യഥാർഥ താല്പര്യങ്ങളോ അവർക്കുണ്ടായിരുന്ന മനുഷ്യസഹജമായ വീഴ്ചകളോ പലപ്പോഴും ശരിയായ രീതിയിൽ വിലയിരുത്തപ്പെട്ടിട്ടില്ലെന്ന് സോണിയ കുറിക്കുന്നു. ആറ് പതിറ്റാണ്ടുകാലം ഇന്ത്യയിൽ താൻ സാക്ഷ്യംവഹിച്ച സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് പുസ്തകത്തിലുള്ളത്. രാഷ്ട്രീയത്തിൽനിന്നും ക്രമേണ പിൻവാങ്ങുന്ന സാഹചര്യത്തിൽ, തന്റെ ജീവിതകഥ എഴുതുന്നത് അത്ര എളുപ്പമായിരുന്നില്ലെന്നും എന്നാൽ, സ്നേഹത്തിന്റെയും കൂറിന്റേയും നൂലിഴകളാൽ കോർത്തിണക്കപ്പെട്ട തന്റെ ജീവിതത്തെ ഈ പുസ്തകത്തിലൂടെ നിർവചിക്കാനാണ് താൻ ശ്രമിച്ചിട്ടുള്ളതെന്നും സോണിയ പുസ്തകത്തില്‍ പറയുന്നുണ്ട്.

Tags

  • rahul gandhi
  • sonia gandhi

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

ഓണത്തിരക്കിലും ജാഗ്രത വേണം; പകർച്ചവ്യാധികൾക്കെതിരെ കരുതൽ തുടരണമെന്ന് ആരോഗ്യമന്ത്രി

photo-facebook

കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഇടപെടല്‍; ഓണത്തിന് കോട്ടയം വഴി മൂന്ന് പ്രത്യേക ട്രെയിനുകള്‍ കൂടി

photo-facebook

സ്നേഹലത റെഡ്ഡിയെ ആര്‌ മറന്നാലും കോട്ടയംകാർ അത്ര വേഗം മറക്കില്ല ; നാടക വിമർശനത്തിന് മറുപടിയുമായി വി.കെ സനോജ്

photo ; facebook

മൂന്ന് മാസത്തെ അനിശ്ചിതത്വത്തിന് വിരാമം; മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറി ആയി

photo-facebook

നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

photo ; facebook

മെസിയുടെ പേരിലെ നികുതി വെട്ടിപ്പ്: എസ്‌ഐടി റിപ്പോർട്ട് സമർപ്പിച്ചു

Comments