കളമശേരി: സംസ്ഥാന സബ് ജൂനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് 22-ന് കളമശേരി രാജഗിരി കാമ്പസിലെ അത്യാധുനിക ആര്.2 ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഔദ്യോഗികമായി ആരംഭിക്കും.
കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന്, എറണാകുളം ജില്ലാ ബാസ്കറ്റ്ബോള്‍ അസോസിയേഷന്, രാജഗിരി ഇന്‍സ്റ്റിറ്റ്യൂഷന്‍സ്, സ്റ്റാര്‍ട്ടിങ് ഫൈവ് സ്പോര്‍ട്സ് മാനേജ്മെന്റ് എന്നിവര്‍ സംയുക്തമായാണു ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.
ഡോണ്‍ ബോസ്കോ ട്രോഫിക്കും കെ.എം. ചാക്കോ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫികള്‍ക്കും വേണ്ടിയാണ് ള്ള ടൂര്‍ണമെന്റ്. പ്രാഥമിക ലീഗ് മത്സരങ്ങള്‍ക്ക് ആണ്‍കുട്ടികളുടെ വിഭാഗത്തെ നാല് പൂളുകളായി തിരിച്ചു.
പൂള് എ യില്‍ ആലപ്പുഴ, തൃശൂര്‍, കാസര്‍ഗോഡ് ടീമുകളും പൂള് ബി യില്‍ കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം ടീമുകളും പൂള് സി യില്‍ എറണാകുളം, പാലക്കാട്, ഇടുക്കി ടീമുകളും പൂള് ഡി യില്‍ കോട്ടയം, കണ്ണൂര്‍, കൊല്ലം, പത്തനംതിട്ട ടീമുകളും മാറ്റുരയ്ക്കും. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പൂള് എ യില്‍ കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ടീമുകളും പൂള് ബി യില്‍ എറണാകുളം, കൊല്ലം, പത്തനംതിട്ട ടീമുകളും പൂള് സി യില്‍ മലപ്പുറം, കോട്ടയം, പാലക്കാട് ടീമുകളും പൂള് ഡി യില്‍ തൃശൂര്‍, ആലപ്പുഴ, കാസര്‍ഗോഡ് ടീമുകളാണ്. ഒന്നും രണ്ടും സ്ഥാനക്കാരാണു നോക്കൗട്ടിലേക്ക് യോഗ്യത നേടുക.
ഉദ്ഘാടന പരിപാടികള്‍ രാവിലെ 11:30 ന് നടക്കുന്ന റഫറീസ്ക്ല ിനിക്കോടെ ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നു മുതല്‍ നടക്കുന്ന ആണ്‍കുട്ടികളുടെ പൂള് എ മത്സരത്തില്‍ ആലപ്പുഴ കാസര്‍ഗോഡിനെ നേരിടുന്നതോടെ ടൂര്‍ണമെന്റിനു തുടക്കമാകും. വൈകിട്ട് നാലിനു നടക്കുന്ന ഉദ്ഘാടന ചടങ്ങ് സിന്തൈറ്റ് ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. വി. ജേക്കബ് ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന ചടങ്ങിന് ശേഷം വിവിധ കോര്‍ട്ടുകളിലായി ഒരേസമയം മത്സരങ്ങള്‍ നടക്കും;







Comments