
ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ട്രീസാ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം. വനിതാ ഡബിള്‍സ് പ്രീ ക്വാര്‍ട്ടറില്‍ ഏഴാം സീഡ് ജപ്പാന്റെ റിന് ഇവാനഗ - കി നകാനിഷി സഖ്യത്തെ അവര്‍ തോല്‍പ്പിച്ചു. നേരിട്ടുള്ള ഗെയിമുകള്‍ക്കാണു ട്രീസ - ഗായത്രി സഖ്യം ജയിച്ചത്്. സ്കോര്‍: 21-16, 21-12. 11 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യയുടെ വനിതാ ഡബിള്‍സ് സഖ്യം ലോക ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍ കളിക്കുന്നത്്. കളിയില്‍ സമഗ്രാധിപത്യം പുലര്‍ത്താന്‍ ഇന്ത്യന്‍ ജോഡിക്കായി. ടൂര്‍ണമെന്റിലൂടനീളം മികച്ച പ്രകടനമാണ് ഇരുവരും കാഴ്ചവയ്ക്കുന്നത്. രണ്ടാം റൗണ്ടിലും നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ജയം. രണ്ടാം റൗണ്ടില്‍ യു.എസിന്റെ 16-ാം സീഡ് ലൗറേന്‍ ലാം-അലിസണ് ക്യുന്‍ഹ് സഖ്യത്തെയാണു തോല്‍പ്പിച്ചത്്. രണ്ടാം റൗണ്ടില്‍ യു.എസിന്റെ ലോറേന്‍ ലാം - അലിസണ് ലീ സഖ്യത്തെ തോല്‍പ്പിച്ച പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കി. ട്രീസയ്ക്കും ഗായത്രിക്കും കഴിഞ്ഞ ദിവസമാണ് അര്‍ജുന പുരസ്കാരം പ്രഖ്യാപിച്ചത്.
പുരുഷ സിംഗിള്‍സില്‍ ആയുഷ് ഷെട്ടിയുടെ പോരാട്ടം അവസാനിച്ചു. ഇന്തോനേഷ്യയുടെ അല്‍വി ഫര്‍ഹാനാണ് ആയുഷിനെ തോല്‍പ്പിച്ചത്. സ്കോര്‍: 19-21, 11-21. ഒന്നാം ഗെയിമില്‍ ഇരുതാരങ്ങള്‍ക്കും കൃതമായ ലീഡ് നേടാനായില്ല. ഇടവേളയ്ക്ക് ഫര്ഹാന് 11-9 ന്റെ നേരിയ ലീഡിലായിരുന്നു. തുടര്‍ന്ന് ഇന്തോനേഷ്യന്‍ താരം കടുത്ത പോരാട്ടം പുറത്തെടുത്തു. 18-14 നു മുന്നിലെത്താന്‍ ഫര്‍ഹാനായി. തുടരെ അഞ്ച് പോയിന്റ് നേടി ആയുഷ് തിരിച്ചു വന്നെങ്കിലും ഗെയിം കൈവിട്ടു. രണ്ടാം ഗെയിമിന്റെ തുടക്കത്തില്‍ 3-1 ന്റെ ലീഡ് നേടാന്‍ ഫര്‍ഹാനായി. തുടരെ അഞ്ച് പോയിന്റ് നേടിയ ഇന്തോനീഷ്യന്‍ താരം 11-6 നു മുന്നിലെത്തി. ആയുഷിന്റെ പോരാട്ടങ്ങള്‍ ഫര്‍ഹാന്റെ മികവിനു മുന്നില്‍ നിഷ്ഫലമായി. ശ്രീലങ്കയുടെ അബയ വിക്രമെയെ തോല്‍പ്പിച്ച ആയുഷ് ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ ഷി യു ക്വിയിനെ അട്ടിമറിച്ചിരുന്നു. ആറാം മെഡല്‍ ലക്ഷ്യമിട്ട ഒളിമ്പ്യന്‍ പി.വി. സിന്ധുവും തോറ്റു മടങ്ങി. വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ലോക മൂന്നാം നമ്പര്‍ വാങ് ഷി യിയാണു സിന്ധുവിനെ തോല്‍പ്പിച്ചത്്. സ്കോര്‍: 11-21, 21-15, 17-21. ഒന്നാം ഗെയിം വാങ് ഷി അനായാസം നേടി. രണ്ടാം ഗെയിമില്‍ സിന്ധു അതേ നാണയത്തില്‍ തിരിച്ചടിച്ചു. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ വാങ് ഷി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.







Comments