ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വീണ്ടും മലയാളി തിളക്കം. വനിതാ ഡബിള്‍സില്‍ മലയാളി താരം ട്രീസാ ജോളി - ഗായത്രി ഗോപീചന്ദ് സഖ്യം സെമി ഫൈനലില്‍ കടന്നതോടെ ഇന്ത്യക്ക് ഒരു മെഡല്‍ ഉറപ്പായി. ട്രീസയ്ക്കും ഗായത്രിക്കും ദിവസങ്ങള്‍ക്കു മുമ്പാണ് അര്‍ജുന അവാര്‍ഡ് പ്രഖ്യാപിച്ചത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ലോക രണ്ടാം റാങ്കുകാരായ ജിയാ യിഫാന് - സാങ് ഷുസിയാന് ജോഡിയെയാണ് ട്രീസ- ഗായത്രി സഖ്യം അട്ടിമറിച്ചത്. സ്കോര്‍: 16-21, 21-15, 21-13. ഒന്നാം ഗെയിം നഷ്ടമായ ശേഷമാണ് ഇന്ത്യന്‍ സഖ്യം തിരിച്ചുവന്നത്. 15 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ വനിതാ ഡബിള്‍സ് സഖ്യം ലോക ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലിലെത്തുന്നത്.
2011 ല്‍ ജ്വാലാ ഗുട്ട - അശ്വിനി പൊന്നപ്പ സഖ്യം വെങ്കലം നേടി. ഇന്ത്യന്‍ സഖ്യം രണ്ടാം ഗെയിമില്‍ അവസരത്തിനൊത്തുയര്‍ന്നു. 21-15 ന് ഗെയിം സ്വന്തമാക്കി മത്സരത്തിലെ സാധ്യത നിലനിര്‍ത്തി. നിര്‍ണായകമായ മൂന്നാം ഗെയിം 21-13 നു സ്വന്തമാക്കി സെമിയിലേക്കും ടിക്കറ്റെടുത്തു. ഇന്നു നടക്കുന്ന സെമിയില്‍ ഇന്ത്യന്‍ സഖ്യം ചൈനയുടെ ഒന്നാം സീഡ് ലിയു ഷെങ്ഷു - ടാന്‍ നിങ് ജോഡിയെ നേരിടും. മറ്റൊരു സെമിയില്‍ ദക്ഷിണ കൊറിയയുടെ മൂന്നാം സീഡ് ബേയ്ക്ക് ഹാ നാ - ലീ സോ ഹീ സഖ്യം ചൈനയുടെ എട്ടാം സീഡ് ലി യിജിങ ്- ലു സുമിന്‍ ജോഡിയുമായി ഏറ്റുമുട്ടും. ലോക ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളി വനിതാ താരമാണ് കണ്ണൂര്‍ ചെറുപുഴ സ്വദേശിയായ ട്രീസാ ജോളി. സെമിയില്‍ തോറ്റാലും ഇന്ത്യക്ക് മെഡലുറപ്പാണ്. മൂന്ന് വര്‍ഷം മുമ്പ് ലോക ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ് വെങ്കലം നേടിയിരുന്നു. 2023 ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് പ്രണോയ് സെമി ഫൈനലില്‍ മത്സരിച്ചത്. ട്രീസ - ഗായത്രി സഖ്യം 2022, 2023 സീസണുകളില്‍ തുടരെ ഓള് ഇംഗ്ലണ്ട് ഓപ്പണിന്റെ സെമിയിലെത്തി. 2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും നേടി. ഹൈദരാബാദില്‍ വച്ചാണ് ട്രീസയും ഗായത്രിയും ഡബിള്‍സ് പങ്കാളികളാകുന്നത്.
ഈ വര്‍ഷം ആദ്യം ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനും ഊബര്‍ കപ്പിനും മുന്നോടിയായുള്ള പരിശീലനത്തിനിടെ ട്രീസയ്ക്ക് കണങ്കാലിന് പരുക്കേറ്റിരുന്നു. പരുക്കില്‍നിന്ന് മുക്തയായി ഇന്തോനീഷ്യ ഓപ്പണിലൂടെയാണ് ട്രീസയും ഗായത്രിയും കോര്‍ട്ടിലേക്ക് തിരിച്ചെത്തിയത്. അവര്‍ അടുത്തിടെ നടന്ന ഫിലിപ്പീന് ഇന്റര്‍നാഷനല്‍ ചലഞ്ചില്‍ ജേതാക്കളുമായി.

Comments