തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് മത്സരത്തില്‍ ട്രിവാന്‍ഡം റോയല്‍സിനെതിരേ ആലപ്പി റിപ്പിള്‍സിന് എട്ട് വിക്കറ്റ് ജയം.
ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് എട്ടിന് 126 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ആലപ്പി 12.5 ഓവറില്‍ ലക്ഷ്യത്തിലെത്തി. ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന് (29 പന്തില്‍ അഞ്ച് സിക്സറും എട്ട് ഫോറുമടക്കം 68) നിറഞ്ഞാടിയതോടെ ആലപ്പിയുടെ ജയം അനായാസമായി.
ജലജ് സക്സേന (ഏഴ് പന്തില്‍ മൂന്ന്), അസ്ഹറുദ്ദീന് എന്നിവരാണു പുറത്തായത്. നായകന് സച്ചിന് ബേബി (28 പന്തില്‍ 26), അരുണ്‍ കെ.എ. (13 പന്തില്‍ മൂന്ന് സിക്സറടക്കം 24) എന്നിവര്‍ പുറത്താകാതെനിന്നു. ടോസ് നേടിയ ആലപ്പി നായകന് സച്ചിന് ബേബി ട്രിവാന്‍ഡ്രത്തെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു.
നായകന് സിജോമോന്‍ ജോസഫിന്റെ (40 പന്തില്‍ ഒരു സിക്സറും രണ്ട് ഫോറുമടക്കം പുറത്താകാതെ 46) മികവാണു ട്രിവാന്‍ഡ്രം സ്കോര്‍ 126 ലെത്തിച്ചത്. കെ. അജീഷ് (20 പന്തില്‍ രണ്ട് സിക്സറും ഒരു ഫോറുമടക്കം 23), ഭാരത് സൂര്യ (18 പന്തില്‍ ഒരു സിക്സറടക്കം 17) ്എന്നിവര്‍ മാത്രമാണു രണ്ടക്കം കടന്നത്. അഭിഷേക് പി. നായര്‍ (0), വിഷ്ണു വിനോദ് (ഏഴ്), കൃഷ്ണ പ്രസാദ് (10), ഗോവിന്ദ് ദേവ് പൈ (ഒന്ന്), അക്ഷയ് മനോഹര്‍ (അഞ്ച്) എന്നിവര്‍ നിരാശപ്പെടുത്തി. നാല് ഓവറില്‍ 19 റണ്‍ മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ടി.എസ്. വിനിലാണ് തിരുവനന്തപുരത്തെ തകര്‍ത്തത്. വെറ്ററന്‍ സ്പിന്നര്‍ ജലജ് സക്സേന രണ്ട് വിക്കറ്റും അഖില്‍ ദേവ്, അഭിജിത് പ്രവീണ്‍ എന്നിവര്‍ ഒരു വിക്കറ്റുമെടുത്തു. ആലപ്പി റിപ്പിള്‍സ് ഉപനായകന്‍ കൂടിയായ മുഹമ്മദ് അസ്ഹറുദ്ദീന് ബാറ്റ് കൊണ്ട് കൊടുങ്കാറ്റ് തീര്‍ത്തതോടെ ട്രിവാന്‍ഡ്രത്തിന്റെ ബൗളിങ് നിര നിഷ്പ്രഭമായി.
ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച അസര്‍ 20 പന്തിലാണ് അര്‍ധ സെഞ്ചുറിയടിച്ചത്. ആദ്യ ഓവറില്‍ തന്നെ റോയല്‍സിന്റെ ബൗളര്‍ വിനോദ് കുമാറിനെ അതിര്‍ത്തി കടത്തിത്തുടങ്ങിയ അസര്‍ പിന്നീടങ്ങോട്ട് ബൗളര്‍മാരെ നിര്‍ദയം കടന്നാക്രമിച്ചു. വിനോദിന്റെ പന്തില്‍ തന്നെയായിരുന്നു അസറിന്റെ ആദ്യ സിക്സറും. അടുത്ത ഓവറില്‍ സിജോമോന്‍ ജോസഫിനെയും അതിര്‍ത്തി കടത്തിയതോടെ ട്രിവാന്‍ഡ്രം ബൗളര്‍മാര്‍ വെള്ളംകുടിച്ചു. ഓപ്പണിങ് വിക്കറ്റില്‍ സക്സേനയും അസറും ചേര്‍ന്ന് 19 പന്തില്‍ 33 റണ്‍ അടിച്ചെടുത്തു. ഏഴ് പന്തില്‍ മൂന്ന് റണ്ണുമായാണു ജലജ് മടങ്ങിയതെന്നു കാണുമ്പോള്‍ അസറിന്റെ പ്രഭാവം വ്യക്തമാകും. സക്സേനയെ എന്‍. ബേസിലാണു പുറത്താക്കിയത്. സച്ചിനൊപ്പം നിലയുറപ്പിച്ച അസര്‍ ടീമിന്റെ സ്കോറിങ് അതിവേഗമാക്കി. ഇരുവരും ചേര്‍ന്ന് 31 പന്തില്‍ 58 റണ്ണെടുത്തു. എട്ടാം ഓവറില്‍ നിഖില്‍ മാലിക്കിന്റെ പന്തില്‍ അക്ഷയ് പിടിച്ചാണ് അസര്‍ മടങ്ങിയത്. വ്യാഴാഴ്ച വൈകി നടന്ന മത്സരത്തില്‍
ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 31 റണ്ണിനു ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത കൊച്ചി അഞ്ച് വിക്കറ്റിന് 189 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത കൊല്ലം സെയ്ലേഴ്സിന് ആറ് വിക്കറ്റിന് 158 റണ്‍ മാത്രമാണെടുക്കാനായത്.
ടോസ് നേടിയ കൊല്ലം കൊച്ചിയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. കൊച്ചിക്ക് വേണ്ടി ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത വിനൂപ് മനോഹരനും വിപുല്‍ ശക്തിയും ചേര്‍ന്ന് 56 റണ്‍ കൂട്ടിച്ചേര്‍ത്തു. വിനൂപ് മനോഹരന് 37 റണ്ണും വിപുല്‍ ശക്തി 12 റണ്ണുമെടുത്തു പുറത്തായി. ജോബിന് ജോബിയും (ഏഴ്) മനുകൃഷ്ണനും (13) സാലി സാംസണും (എട്ട്) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. ടീം വലിയൊരു തകര്‍ച്ചയെ നേരിടുന്ന സമയത്ത് ക്രീസില്‍ ഒത്തുചേര്‍ന്ന സച്ചിന് സുരേഷും കാര്‍ത്തിക് ബി. നായരും ചേര്‍ന്നാണ് കളിയുടെ ഗതി കൊച്ചിക്ക് അനുകൂലമാക്കിയത്. അവസാന അഞ്ച് ഓവറില്‍ ഇരുവരും ചേര്‍ന്ന് 78 റണ്‍ അടിച്ചുകൂട്ടി. സച്ചിന് സുരേഷ് 32 പന്തില്‍ 58 റണ്ണും കാര്‍ത്തിക് ബി. നായര്‍ 17 പന്തില്‍ 38 റണ്ണുമായി പുറത്താകാതെനിന്നു.
കൊല്ലത്തിന് അഭിഷേക് നായരും ആനന്ദ് കൃഷ്ണനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്കി. 15 റണ്ണെടുത്ത ആനന്ദ് കൃഷ്ണന് കെ. എം. ആസിഫിന്റെ പന്തില്‍ സാലി സാംസണ് പിടിച്ചു പുറത്തായി. തുടര്‍ന്നെത്തിയ നായകന് വത്സല്‍ ഗോവിന്ദും അഭിഷേക് നായരും ചേര്‍ന്ന കൂട്ടുകെട്ട് കൊല്ലത്തിന് പ്രതീക്ഷ നല്കി. ഇരുവരും ചേര്‍ന്ന് 60 റണ്‍ കൂട്ടിച്ചേര്‍ത്തു. ഇരുവരും അടുത്തടുത്ത ഇടവേളകളില്‍ പുറത്തായത് കൊല്ലത്തിനു തിരിച്ചടിയായി. അഭിഷേക് നായര്‍ 55 റണ്ണും വത്സല്‍ ഗോവിന്ദ് 32 റണ്ണുമെടുത്തു. അജിനാസ് (ഏഴ്), സച്ചിന് പി. എസ്. (ഏഴ്), അമല്‍ എ. ജി. (മൂന്ന്) എന്നിവര്‍ക്കു നിലയുറപ്പിക്കാനായില്ല. അവസാന ഓവറുകളില്‍ കൂറ്റന്‍ ഷോട്ടുകളുമായി ഷറഫുദ്ദീന് (28) പൊരുതിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല.

Comments