കോഴിക്കോട്: ബാഹ്യശക്തികളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് യു.ഡി.എഫ.് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നു ബി.ജെ.പി. ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്. തീവ്രചിന്താഗതിക്കാരുടെ സ്വാധീനം മൂലമാണ് പി.എം. ശ്രീ പദ്ധതി നടപ്പാക്കാന്‍ വൈകുന്നതെന്നും സുരേന്ദ്രന് ആരോപിച്ചു.
മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും സമ്മര്‍ദഫലമായാണ് പി.എം.ശ്രീ. നടപ്പാക്കാത്തത്. കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റെല്ലാ സംസ്ഥാനങ്ങളും പി.എം. ശ്രീ നടപ്പാക്കി. ലീഗും മതമൗലികശക്തികളും കേരളത്തില്‍ കേന്ദ്രപദ്ധതികളെ എതിര്‍ക്കുന്നു.
കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലും ഹിമാചല്‍പ്രദേശിലും തെലങ്കാനയിലും സ്വാതന്ത്ര്യദിനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു. എന്നാല്‍, കേരളത്തില്‍ നാലുവരിപോലും പാടാന്‍ വി.ഡി. സതീശന് തയാറായില്ല. കേരളത്തില്‍ മാത്രമെന്താണ് ദേശീയകക്ഷിയായ കോണ്‍ഗ്രസിനു മറ്റൊരു നയം? കേരളസര്‍ക്കാര്‍ തീവ്രചിന്താഗതിക്കാര്ക്കു കീഴടങ്ങുകയാണ്. ആശയപരമായും രാഷ്ട്രീയമായും കോണ്‍ഗ്രസ് വര്‍ഗീയശക്തികള്‍ക്കു കീഴടങ്ങി.
എക്സാലോജിക് കേസില്‍ സി.പി.എമ്മിനെ ബി.ജെ.പി. സഹായിക്കുകയാണെന്നാണ് അഞ്ചുവര്‍ഷം പ്രതിപക്ഷത്തിരുന്നപ്പോള്‍ സതീശന് പറഞ്ഞത്. എന്നാല്‍, ഇ.ഡി. ഗുരുതരമായ കാര്യങ്ങള്‍ കണ്ടെത്തിയപ്പോള്‍ എന്തുകൊണ്ടാണ് അദ്ദേഹം മിണ്ടാത്തത്? മോദി പിണറായിയെ രക്ഷിക്കുകയാണെന്ന് പറഞ്ഞിരുന്ന സതീശന്, അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മൗനിബാബയായി. പിണറായി സര്‍ക്കാരിന്റെ കാര്‍ബണ്‍ കോപ്പിയായി സതീശന് സര്‍ക്കാര്‍ മാറി.
പ്രതിപക്ഷനേതാവായി തുടരാന്‍ പിണറായി വിജയന് അര്‍ഹതയില്ല. മടിയില്‍ കനമില്ലെങ്കില്‍ എന്തിനാണ് പി.എ. മുഹമ്മദ് റിയാസ് അന്വേഷണത്തെ പേടിക്കുന്നത്? സി.പി.എമ്മുകാര്‍ക്കുപോലും കാര്യം മനസിലായതുകൊണ്ടാണ് ആരും ഇ.ഡിക്കെതിരേ പ്രതികരിക്കാത്തതെന്നും സുരേന്ദ്രന് പറഞ്ഞു.

Comments