ന്യൂഡല്‍ഹി: സംവരണം എടുത്തുകളയുകയെന്ന ആവശ്യമുയര്‍ത്തി ജന്തര്‍ മന്ദറില്‍ സമരത്തിനൊരുങ്ങിയ പ്രതിഷേധക്കാര്‍ക്ക് ഡല്‍ഹി രാം ലീലാ മൈതാനത്ത് ഒത്തുചേരാന്‍ അനുമതി നല്കി ഡല്‍ഹി പോലീസ്. സാമൂഹിക മാധ്യമ കൂട്ടായ്മയായ 'റിസര്‍വേഷന്‍ ഹഠാവോ ആന്തോളനാ'ണ് പ്രതിഷേധത്തിനു ജന്തര്‍ മന്ദറില്‍ അനുമതി തേടി ഡല്‍ഹി പോലീസിനെ സമീപിച്ചത്.
അടുത്തിടെ രാജ്യതലസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) സമരത്തിന്റെ പശ്ചാത്തലത്തില്‍ ജന്തര്‍ മന്ദറില്‍ സമരത്തിന് അനുമതി നിഷേധിക്കുന്നതായി തങ്ങളുടെ എക്സ് അക്കൗണ്ടിലൂടെ സമരത്തലേന്ന് പോലീസ് വ്യക്തമാക്കി.
പിന്നാലെ ഇന്നലെ വൈകിട്ട് നാലുവരെ പരമാവധി 500 പേര്‍ക്ക് രാം ലീലാ മൈതാനത്ത് ഒത്തുചേരാമെന്നുകാട്ടി ഡല്‍ഹി പോലീസ് നിരാക്ഷേപ പത്രം (എന്‍.ഒ.സി) നല്‍കിയതായി സെന്‍ട്രല്‍ ഡിസ്ട്രിക്ട് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു. സി.ജെ.പിയുടെ പാത പിന്തുടര്ന്ന് ഇന്‍സ്റ്റഗ്രാം അധിഷ്ഠിത കൂട്ടായ്മയായ റിസര്‍വേഷന്‍ ഹഠാവോ ആന്തോളന്‍ ഇന്നലെയാണ് ജന്തര്‍ മന്ദറില്‍ സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ 5.6 ദശലക്ഷം പേരാണ് ഈ പേജ് പിന്തുടരുന്നത്. സമാധാനപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ടെന്നും അതിനു തടസങ്ങളില്ലെന്നും പക്ഷേ, ജന്തര്‍ മന്ദറില്‍ സാധിക്കില്ലെന്നും വിശദീകരിച്ചാണ് ഡല്‍ഹി പോലീസ് രാം ലീലാ മൈതാനത്ത് ഒത്തുചേരാന്‍ അനുമതി നല്‍കിയത്.
അതേസമയം, വൈകിട്ട് നാലിനുശേഷവും സമരക്കാര്‍ പ്രക്ഷോഭവേദി വിടാന്‍ തയാറായിട്ടില്ലെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Comments