ചേര്‍ത്തല: മുന്‍ നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കമ്മ്യൂണിസ്റ്റുകാരനല്ല ലീഗുകാരനാണെന്നു എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ചേര്‍ത്തലയില്‍ ശ്രീനാരായണ ട്രസ്റ്റ് വാര്‍ഷിക പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലീഗിന്റെ ശബ്ദമാണ് ഷംസീറില്‍ നിന്നുണ്ടായത്. ഇടതു തോല്‍വിക്ക് ഉത്തരവാദി പിണറായി വിജയനാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് എനിക്കെതിരായ നീക്കത്തിനു പിന്നില്‍. പിണറായിക്കെതിരേ നേരിട്ടു പറയാനാകാത്തതിനാലാണ് ഷംസീര്‍ എന്നെ ചാരിയ
ത്. പിണറായിയെ പോലുളളവര്‍ ത്യാഗങ്ങള്‍ സഹിച്ചാണ് നേതൃത്വത്തിലേക്കു വളര്‍ന്നത്. ഷംസീര്‍ ചുളുവില്‍ നേതാവായി അധികാരത്തിലെത്തിയതാണ്. മൂന്നാം പിണറായി സര്‍ക്കാര്‍ വരാത്തതിനു കാരണം ഇടതുപക്ഷ നേതാക്കളുടെ കൊള്ളയും കൊള്ളരുതായ്മയും ധിക്കാരവുമാണ്. ഇതിന്റെ ഉത്തരവാദത്വം എന്റെ തലയില്‍ കെട്ടി വെക്കാന്‍ നോക്കേണ്ട.
ഇടതുപക്ഷത്തിന്റെയും പിണറായിയുടെയും യാതൊരു ഔദാര്യവും സ്വീകരിച്ചിട്ടില്ല. വ്യക്തിപരമായും സംഘടനാപരമായും പല കേസുകളുമുണ്ടായപ്പോഴും സഹായം തേടിയിട്ടില്ല. പത്തു വര്‍ഷത്തെ ഭരണത്തില്‍ പിണറായിയെ നേരിട്ടു കണ്ടിട്ടുള്ളത് നാലോ അഞ്ചോ തവണ മാത്രമാണ്.
പിണറായിയുടെ കാലത്തും എനിക്കെതിരായ കേസുകള്‍ യഥാര്ഥവഴികളില് തന്നെയായിരുന്നു. ലീഗിനെതിരായ നിലപാടിന്റെ പേരില്‍ വര്‍ഗീയ വാദിയാക്കി ഒറ്റപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ മുസ്ലീം സമുദായത്തെയല്ല ലീഗിനെയാണ് വിമര്‍ശിച്ചതെന്ന യാഥാര്‍ഥ്യം തുറന്നു പറഞ്ഞതു പിണറായി മാത്രമായിരുന്നു.
പിണറായിയുടെ ഭരണ കാലത്തും ന്യൂനപക്ഷങ്ങള്‍ക്കു വാരിക്കോരി നല്കിയപ്പോഴും ഈഴവസമുദായത്തിനു അവഗണന മാത്രമായിരുന്നു. എങ്കിലും പിണറായിയെ തള്ളിപ്പറയില്ല.
സംഘടിത മതശക്തികള്‍ സംസ്ഥാന ഭരണത്തെ ഹൈജാക്ക് ചെയ്യുകയാണ്. മുസ്ലീംലീഗിനെ പേടിച്ച് ആര്‍ക്കും ഒന്നും പറയാന്‍ കഴിയാത്ത സ്ഥിതിയാണ്. മതംപറയുന്നവര് മന്ത്രി സ്ഥാനത്തെത്തുകയും മതേതരത്വം പറഞ്ഞവര്‍ തെരുവില്‍ തെണ്ടുന്ന രീതിയുമായി. സമൂഹത്തിനും സമുദായത്തിനും വേണ്ടി ഒന്നും ചെയ്യാനാകാത്തവരാണ് എന്റെ രക്തത്തിനായി മുറവിളി കൂട്ടുന്നത്.-വെള്ളാപ്പള്ളി പറഞ്ഞു.

Comments