ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചൽസിലെ ഇസ്കോൺ രഥയാത്രയിൽ ഹോളിവുഡ് നടനും കാലിഫോർണിയ മുൻ ഗവർണറുമായ അർണോൾഡ് ഷ്വാസ്നെഗറിന്റെ അപ്രതീക്ഷിത പങ്കാളിത്തം ആരാധകർക്കിടയിൽ ആവേശമായി. അമ്പതാമത് വാർഷിക ജഗന്നാഥ രഥയാത്രയിലാണ് 'ടെർമിനേറ്റർ' താരം ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് എത്തിയത്.
സാന്താ മോണിക്കയിൽ നിന്ന് വെനീസ് ബീച്ചിലേക്കുള്ള രഥ ഘോഷയാത്രയിലാണ് കറുത്ത ടി-ഷർട്ടും ഫുൾ താടിയുമായി അർണോൾഡ് ഷ്വാസ്നെഗർ പ്രത്യക്ഷപ്പെട്ടത്. അലങ്കരിച്ച രഥത്തിന് മുന്നിൽ നിന്ന് അദ്ദേഹം എടുത്ത സെൽഫി സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.
ഇന്ത്യൻ ആത്മീയ-സാംസ്കാരിക പാരമ്പര്യങ്ങളിൽ ആവേശം കൊള്ളുന്ന ഈ ആക്ഷൻ താരത്തിന്റെ കാഴ്ച സമൂഹമാധ്യമങ്ങളിൽ നിരവധി ഉപയോക്താക്കളെ അത്ഭുതപ്പെടുത്തി. ഇന്ത്യൻ പാരമ്പര്യങ്ങളിലുള്ള താൽപ്പര്യവും ആഘോഷത്തിൽ പങ്കെടുത്തതും ചൂണ്ടിക്കാട്ടി നിരവധി പേരാണ് ഷ്വാസ്നെഗറിനെ അഭിനന്ദിച്ച് ഈ ചിത്രം ഓൺലൈനിൽ പങ്കുവെച്ചത്.
ലോസ് ഏഞ്ചൽസിൽ വർഷങ്ങളായി നടന്നുവരുന്ന ഈ സാംസ്കാരിക-ആത്മീയ ആഘോഷത്തിന് ഇത്തവണ 50 വയസ്സ് തികയുന്നു. 1977 മുതൽ ലോസ് ഏഞ്ചൽസിൽ ഈ രഥയാത്ര നടത്തിവരുന്നുണ്ട്.
ഇന്ത്യൻ ആത്മീയ സാംസ്കാരിക പാരമ്പര്യങ്ങളോടുള്ള താരത്തിന്റെ പങ്കാളിത്തം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയും ആരാധകരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.

Comments