കപൂര്‍ കുടുംബത്തില്‍ നിന്നെത്തി ബോളിവുഡിന്റെ താരറാണിയായി മാറിയ അഭിനേത്രിയാണ് കരിഷ്മ കപൂര്‍. മൂന്ന് പതിറ്റാണ്ട് നീണ്ട കരിയറില്‍ വ്യത്യസ്തമായ കരുത്തുള്ള സ്ത്രീ കഥാപാത്രങ്ങള്‍ കരിഷ്മയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. അതിശയിപ്പിക്കുന്ന നൃത്തപാടവവും മികച്ച അഭിനയവും അസാധ്യ സ്ക്രീന്‍ പ്രെസന്‍സുമാണ് കരിഷ്മയെ ബോളിവുഡിന്റെ റാണിയാക്കിയത്. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. വിവാഹത്തോടെ സിനിമയില്‍ നിന്ന് ബ്രേക്കെടുത്ത താരം വര്‍ഷങ്ങള്‍ക്കിപ്പുറം തിളങ്ങുന്നത് വെബ് സീരീസുകളിലൂടെയാണ്. അതിശയിപ്പിക്കുന്ന പ്രകടനമാണ് ‘ബ്രൗണ്‍’ എന്ന് വെബ് സീരീസില്‍ കൊലപാതക അന്വേഷണത്തിന് നേതൃത്വം നൽകുന്ന വർക്ക്ഹോളിക്കായ റീത്ത ബ്രൗൺ എന്ന കഥാപാത്രത്തിലൂടെ കരിഷ്മ നല്‍കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം വ്യത്യസ്ത ഫാഷന്‍ ഔട്ട്ഫിറ്റുകളിലുള്ള ചിത്രങ്ങളും പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഡീപ്പ് പ്ലം ഫ്ലോര്‍ ലെംഗ്ത് ഗൗണില്‍ തിളങ്ങുന്ന ചിത്രങ്ങള്‍ പങ്കിടുകയാണ് കരിഷ്മ കപൂര്‍. മൈക്രോ-സീക്വിനുകളുള്ള ബോഡി-സ്കിമ്മിംഗ് കോളം ഡ്രസ്സാണിത്. സ്വീറ്റ്ഹാർട്ട് നെക്ക്ലൈനും ചിക് കീഹോൾ കട്ടൗട്ടുമാണ് സ്വീപ്പിംഗ് ഷിയർ കേപ്പ് സ്റ്റൈൽ സ്ലീവ്സുമാണ് ഈ ഔട്ട്ഫിറ്റിന്റെ പ്രധാന ആകര്‍ഷണം. പതിവു പോലെ താരത്തിന്റെ ഹോട്ട് എലഗന്റ് ലുക്ക് ഏറ്റെടുക്കുകയാണ് ആരാധകര്‍.

Comments