കൊച്ചി: തിരുവോണത്തിനു മുന്നോടിയായി പ്രമുഖ ഗൃഹോപകരണ ശൃംഖലയായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസില്‍ വമ്പന്‍ ഓഫറുകളോടെയുള്ള ത്രീ ഡെയ്സ് ഉത്രാടം സെയില്‍ ആരംഭിച്ചു. ഒരു വീടിനാവശ്യമായ എല്ലാ ഗൃഹോപകരണങ്ങളും ഉള്‍പ്പെടുത്തി ഒരുക്കിയ കൊമ്പന് കോമ്പോയാണ് ഉത്രാടം സെയിലിന്റെ പ്രധാന ആകര്‍ഷണം. എല്‍.ഇ.ഡി. ടിവി, എ.സി, ഫ്രിഡ്ജ്, വാഷിങ് മെഷീന്, മൈക്രോവേവ് ഓവന്, എയര്‍ ഫ്രയര്‍, മിക്സര്‍ ഗ്രൈന്‍ഡര്‍, എല്‍.പി.ജി. സ്റ്റവ്, ഫാന്‍, ഇലക്ര്ടിക് കെറ്റില്‍, അപ്പച്ചട്ടി, അയണ്‍ ബോക്സ്, ക്രോക്കറി തുടങ്ങി പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്പന്നങ്ങള് അടങ്ങിയ ഈ കോമ്പോ 77,777 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ആകര്‍ഷകമായ കോമ്പോ 6,481 രൂപയുടെ പ്രതിമാസ തവണവ്യവസ്ഥയില്‍ ലഭ്യമാണ്.
കോമ്പോ ഓഫറുകള്‍ക്ക് പുറമെ, എല്ലാ ഉല്‍പ്പന്നങ്ങളും വെവ്വേറെയും മികച്ച വിലക്കുറവിലും ആകര്‍ഷകമായ ഫിനാന്‍സ് സ്കീമുകളിലും സ്വന്തമാക്കാം. പ്രീമിയം ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക ബണ്ടില്‍ ഓഫറുകളും (ഫ്രണ്ട് ഡോര്‍ റഫ്രിജറേറ്റര്‍ ഹെവി ഡ്യൂട്ടി മിക്സര്‍ ഗ്രൈന്‍ഡര്‍, എ.സി മൈക്രോവേവ് ഓവന്, എല്‍.ഇ.ഡി ടി.വി സൗണ്ട്ബാര്‍, വാഷിങ് മെഷീന് വാക്യൂം ക്ലീനര്‍, റെഫ്രിജറേറ്റര്‍ വാട്ടര്‍ പ്യൂരിഫയര്‍) ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
പിട്ടാപ്പിള്ളില്നിന്ന് പര്‍ച്ചേസ് ചെയ്യുന്ന എസ്.ബി.ഐ. ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 10,000 വരെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കുന്ന എക്സ്ക്ലൂസീവ് സ്കീമും ഒരുക്കിയിട്ടുണ്ട്. സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങുമ്പോള്‍ 13,000 രൂപ വരെ മൂല്യമുള്ള ഉറപ്പായ സമ്മാനങ്ങളും ലഭിക്കും. പിട്ടാപ്പിള്ളിലിന്റെ ഈ വര്‍ഷത്തെ ഓണം സമ്മാനപദ്ധതിയിലൂടെ വിജയികളാകുന്ന 5,000-ത്തിലധികം ഉപഭോക്താക്കളുടെ വീടുകളിലേക്ക് സമ്മാനങ്ങള്‍ എത്തും.







Comments