തിരുവനന്തപുരം: ലൈഫ് മിഷൻ ഭവനപദ്ധതിയിൽ വൻ മാറ്റത്തിനൊരുങ്ങി സർക്കാർ. ഓരോ വിഭാഗത്തിനും പ്രത്യേകം ഭവനപദ്ധതികൾ നടപ്പാക്കുന്നതാണ് കൂടുതൽ ഗുണകരമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. പട്ടികവർഗം, പട്ടികജാതി, മത്സ്യത്തൊഴിലാളികൾ എന്നിവർക്കുള്ള ഭവനപദ്ധതികൾ ലൈഫ് മിഷനിൽനിന്ന് വേർപെടുത്താനുള്ള രൂപരേഖ തയ്യാറായി. മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാൽ അതത് വകുപ്പുകൾ വഴി പുതിയ വീടുകൾക്കുള്ള അപേക്ഷ ക്ഷണിക്കും. എന്നാൽ നിലവിൽ ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചവർക്കും അനുമതി ലഭിച്ചവർക്കും അതേ പദ്ധതിയിൽത്തന്നെ തുടർന്നും സഹായം ലഭിക്കും.
വിവിധ വകുപ്പുകൾ നേരത്തെ നടപ്പാക്കിയിരുന്ന ഭവനപദ്ധതികളും കേന്ദ്രസർക്കാരിന്റെ പദ്ധതിവിഹിതവും സംയോജിപ്പിച്ചാണ് ഇടതുസർക്കാർ ലൈഫ് മിഷൻ എന്ന പേരിൽ ഏകീകൃത ഭവനപദ്ധതി നടപ്പാക്കിയത്. എന്നാൽ ഇതോടെ പട്ടികവർഗം ഉൾപ്പെടെയുള്ള പ്രത്യേക വിഭാഗങ്ങൾക്ക് നേരത്തെ ലഭിച്ചിരുന്ന പരിഗണന നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായെന്നാണ് സർക്കാർ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ഭവനപദ്ധതികളിലേക്ക് മടങ്ങാനുള്ള നീക്കം. ഈ സാമ്പത്തികവർഷം പുതിയ പദ്ധതിയിലൂടെ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം 10,000 വീടുകൾ നൽകാനാകുമെന്നാണ് പ്രതീക്ഷ.
പുതിയ പദ്ധതിയിൽ ലൈഫ് മിഷനിൽ ലഭിച്ചിരുന്ന സഹായത്തേക്കാൾ ഓരോ വീടിനും രണ്ടുലക്ഷം രൂപ അധികമായി നൽകാനാണ് നിർദേശം. ഇതനുസരിച്ച് പട്ടികജാതി വിഭാഗത്തിന് വീടിനുള്ള ധനസഹായം നാല് ലക്ഷത്തിൽനിന്ന് ആറ് ലക്ഷം രൂപയായും, പട്ടികവർഗ വിഭാഗത്തിന് ആറ് ലക്ഷത്തിൽനിന്ന് എട്ട് ലക്ഷം രൂപയായും ഉയരും. ഗുണഭോക്തൃവിഹിതം ഉണ്ടാകില്ല. വീടിന്റെ വലുപ്പത്തിനുണ്ടായിരുന്ന നിയന്ത്രണവും ഒഴിവാക്കും. കുറഞ്ഞത് 450 ചതുരശ്ര അടി വിസ്തീർണമുള്ള വീടായിരിക്കണമെന്ന വ്യവസ്ഥ മാത്രമായിരിക്കും ഉണ്ടാകുക; പരമാവധി വിസ്തീർണത്തിന് പരിധിയുണ്ടാകില്ല. ലൈഫ് മിഷനിൽ വീടിന്റെ വലുപ്പത്തിന് നിയന്ത്രണമുണ്ടായിരുന്നു.
പുതിയ പദ്ധതിയിൽ വീടിനുള്ള തുക നാലോ അഞ്ചോ ഗഡുക്കളായി അനുവദിക്കാനാണ് ശുപാർശ. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. അതേസമയം മത്സ്യത്തൊഴിലാളികൾക്കായുള്ള പദ്ധതിക്കും ഇതുവരെ അന്തിമരൂപം നൽകിയിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ പാർപ്പിടപ്രശ്നങ്ങൾക്ക് സമഗ്രമായ പരിഹാരം കാണുന്ന പ്രത്യേക പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതത് വിഭാഗങ്ങളുടെ ആവശ്യങ്ങൾ പ്രത്യേകം പരിഗണിച്ചാകും പദ്ധതികൾ രൂപപ്പെടുത്തുക.
പട്ടികജാതി വിഭാഗക്കാർക്കായുള്ള പുതിയ പദ്ധതിക്കായി ഈ സാമ്പത്തികവർഷം 200 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് ഒറ്റത്തവണയായി നോക്കുമ്പോൾ 3333 വീടുകൾക്കുള്ള വിഹിതം മാത്രമേ ലഭിക്കൂ. എന്നാൽ തുക ഗഡുക്കളായി അനുവദിക്കുന്ന രീതിയിലൂടെ ഈ സാമ്പത്തികവർഷം തന്നെ 10,000 ഗുണഭോക്താക്കൾക്ക് വീടിന് അനുമതി നൽകാനാകുമെന്നാണ് കണക്കുകൂട്ടൽ. മുഖ്യമന്ത്രിയുടെ അംഗീകാരത്തിന് ശേഷമായിരിക്കും പുതിയ പദ്ധതികളുടെ തുടർനടപടികൾ ആരംഭിക്കുക.

Comments