തിരുവനന്തപുരം: മിൽമയ്ക്കെതിരെ നടക്കുന്ന വാസ്തവവിരുദ്ധമായ പ്രചാരണങ്ങൾ പൊതുജനങ്ങൾ വിശ്വസിക്കരുതെന്ന് മന്ത്രി ബിന്ദു കൃഷ്ണ. മിൽമ തിരുവനന്തപുരം യൂണിയൻ (ടിആർസിഎംപിയു) പുറത്തിറക്കിയ നാല് പുതിയ ഉൽപന്നങ്ങളുടെ വിപണനോദ്ഘാടനം തിരുവനന്തപുരം ലുലു മാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. നടിയും അവതാരകയുമായ മീനാക്ഷി അനൂപും ചടങ്ങിൽ പങ്കെടുത്തു.
പനീർ പോപ്സ്-ചെട്ടിനാട്, പനീർ പോപ്സ്-പെരി പെരി, സ്വീറ്റൻഡ് യോഗർട്ട്, ബ്ലൂബറി യോഗർട്ട് എന്നിവയാണ് പുതിയ ഉൽപന്നങ്ങൾ. ശാസ്ത്രീയവും ശുചിത്വപൂർണവുമായ രീതിയിൽ എല്ലാ പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് മിൽമ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
അടുത്തിടെ മിൽമയ്ക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന ചില വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നേരിട്ട് പരിശോധന നടത്തിയപ്പോൾ വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് ബോധ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി. മിൽമ രാജ്യത്തെ മികച്ച ക്ഷീരസഹകരണ പ്രസ്ഥാനമായി മുന്നേറാനാണ് ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.
മാറുന്ന കാലഘട്ടത്തിനും ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കും അനുസരിച്ച് മൂല്യവർധിത ഉൽപന്നങ്ങൾ പുറത്തിറക്കി മിൽമ മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തെ പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തമാക്കുന്നതിനായി ഒരു കോടി ലിറ്റർ പാൽ ഉൽപാദിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് ക്ഷീരവികസന വകുപ്പ് നീങ്ങുന്നതെന്നും ഇതിനായി എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Comments