കണ്ണൂർ: അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ തസ്തിക നിലനിർത്തുന്നതിനായി വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച സംഭവത്തിൽ ജില്ലയിലെ ഇരുപതോളം സ്കൂളുകൾക്കെതിരെ കേസെടുക്കാൻ വിജിലൻസ്. കേസെടുക്കാൻ അനുമതി തേടി വിജിലൻസ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.
ഹാജർ പട്ടിക, അഡ്മിഷൻ രജിസ്റ്റർ, ഉച്ചഭക്ഷണ രജിസ്റ്റർ എന്നിവയിൽ വ്യാപക ക്രമക്കേട് നടത്തിയതായാണ് വിജിലൻസ് കണ്ടെത്തൽ. മറ്റ് സ്കൂളുകളിലെ വിദ്യാർഥികളുടെ പേരിൽ ചില സ്കൂളുകൾ വ്യാജ രേഖകൾ സൃഷ്ടിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. വ്യാജ മേൽവിലാസത്തിലുള്ള കുട്ടികൾ പോലും സ്കൂളിൽ ഹാജരായതായി രേഖപ്പെടുത്തിയിട്ടുണ്ട്.
യൂണിഫോം, പാഠപുസ്തകം, ഉച്ചഭക്ഷണം തുടങ്ങിയവയുടെ പേരിൽ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായതായും വിജിലൻസ് കണ്ടെത്തി. ചില വിദ്യാർഥികളെ കാസർഗോഡ് ജില്ലയിലെ സ്കൂളുകളിൽ നിന്നും കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും ‘കടമെടുത്ത്’ രേഖകളിൽ ഉൾപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
തലശേരിയിലെ ഒരു സ്കൂളിൽ ഒരു ക്ലാസിൽ മാത്രം 19 വിദ്യാർഥികളെ അധികമായി ചേർത്തതായി അന്വേഷണത്തിൽ കണ്ടെത്തി. സമ്മർദം മൂലമാണ് വ്യാജ രേഖകൾ തയ്യാറാക്കിയതെന്നാണ് അധ്യാപകരുടെ മൊഴി.
ആദ്യഘട്ടത്തിൽ ക്ലാസ് അധ്യാപകർക്കും പ്രധാനാധ്യാപകർക്കുമെതിരെ കേസെടുക്കാനാണ് വിജിലൻസിന്റെ തീരുമാനം. കണ്ണൂർ വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എട്ട് മാസമായി നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.

Comments