പാലക്കാട്: മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും ഒഴിവാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ ഇടതു സംഘടനകളുടെ അതിശക്തമായ പ്രതിഷേധം. പാലക്കാട് റെയില്‍വേ ഡിവിഷന് ഓഫീസ് പ്രതിഷേധത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഉപരോധിച്ചു. രാവിലെ മുതല്‍ പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്നാണ് പ്രതിക്ഷേധിച്ചത്. ഡിവൈഎഫ്ഐക്ക് പുറമേ സിപിഐഎമ്മും പ്രതിഷേധവുമായെത്തി.
പൊലീസ് ഒരുക്കിയ സംരക്ഷണം തകര്‍ത്ത് ഓടിക്കയറി എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി ജയദേവന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് ആദ്യം ഡിവിഷന് ഓഫീസില്‍ പ്രവേശിച്ചത്. ഓഫീസിന്റെ ഗേറ്റ് തള്ളി തുറന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി.
ദക്ഷിണ സോണിന്റെ ഭാഗമായ പാലക്കാട് ഡിവിഷന്റെ ഭാഗങ്ങള്‍ വേര്‍പ്പെടുത്തി ദക്ഷിണ പശ്ചിമ സോണിന്റെ കീഴിലുള്ള മൈസൂരു ഡിവിഷനിലേയ്ക്ക് മാറ്റിയതാണ് പ്രതിസന്ധി. വിഷയത്തില്‍ കേരളത്തില്‍ നിന്ന് വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. മുഖ്യമന്ത്രിയും അതൃപ്തി വ്യക്തമാക്കി കേന്ദ്രത്തെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു. തീരുമാനം ഏകപക്ഷീയമാണെന്നും പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. റെയില്‍വേയുടെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് പറഞ്ഞിരുന്നു.

Comments