ചെന്നൈ: തമിഴ്നാട്ടിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്. വർഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകുന്ന പദ്ധതിയും സ്ത്രീകൾക്ക് കൂടുതൽ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയും വിജയ് പ്രഖ്യാപിച്ചു.
2.5 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്കാണ് സൗജന്യ ഗ്യാസ് സിലിണ്ടർ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. അടുത്ത പൊങ്കൽ മുതൽ പദ്ധതി നടപ്പാക്കുമെന്നും വിജയ് അറിയിച്ചു.
നിലവിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നത്. ഇനി മുതൽ എക്സ്പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. ഇതിനായി വരുമാന പരിധിയോ യാത്രകളുടെ എണ്ണത്തിന് നിയന്ത്രണമോ ഉണ്ടാകില്ലെന്നും വിജയ് വ്യക്തമാക്കി.
അതേസമയം, വിവാദമായ പരാന്ദൂർ വിമാനത്താവള പദ്ധതി സർക്കാർ ഉപേക്ഷിച്ചു. ചെന്നൈയിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള പരാന്ദൂരിൽ വിമാനത്താവളം നിർമിക്കുന്നത് പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പദ്ധതിക്കെതിരെ സമരം ചെയ്യുന്നവർ ആരോപിച്ചിരുന്നു. സമരക്കാർക്കൊപ്പമാണ് താനെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പദ്ധതി ഉപേക്ഷിക്കുന്നതായി വിജയ് അറിയിച്ചത്.

Comments