കണ്ണൂർ: മുൻ സ്പീക്കർ എ.എൻ. ഷംസീറിനെതിരായ വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. വെള്ളാപ്പള്ളിയുടെ പ്രസ്താവന സംഘപരിവാറിന് വേണ്ടിയുള്ളതാണെന്നും ഉള്ളിലുള്ള വർഗീയത പുറത്തുവരുന്നതാണെന്നും രാഗേഷ് ആരോപിച്ചു.
വെള്ളാപ്പള്ളി ന്യൂനപക്ഷ വിരുദ്ധവും മലപ്പുറം വിരുദ്ധവുമായ പ്രസ്താവന നടത്തിയപ്പോൾ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ സിപിഎം മാത്രമാണ് പ്രതികരിച്ചതെന്നും രാഗേഷ് പറഞ്ഞു. മലപ്പുറം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലയല്ലെന്നും എല്ലാ പാർട്ടികളിലുംപെട്ട ആളുകൾ അവിടെയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ കോൺഗ്രസിലെ ഏതെങ്കിലും നേതാവ് പ്രതികരിച്ചോ എന്നും രാഗേഷ് ചോദിച്ചു. സിപിഎം പ്രതികരിച്ചത് ശക്തമായിരുന്നില്ലെന്നും കൂടുതൽ ശക്തമായി പ്രതികരിക്കേണ്ടതായിരുന്നു എന്നുമാണ് പാർട്ടിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളാപ്പള്ളി ഇത്തരം പ്രസ്താവന നടത്തിയത് ഉചിതമല്ലെന്നും അതിനോട് യോജിപ്പില്ലെന്നുമാണ് സിപിഎം നിലപാട് സ്വീകരിച്ചത്. എന്നാൽ നിലപാട് സ്വീകരിച്ച സിപിഎമ്മിനെതിരെ തുടർച്ചയായി വിമർശനമുണ്ടായപ്പോൾ പ്രതികരിക്കാതിരുന്നവർക്കെതിരെ വിമർശനം ഉണ്ടായില്ലെന്നും രാഗേഷ് പറഞ്ഞു.
കേരളത്തിന്റെ മതനിരപേക്ഷ ഉള്ളടക്കത്തെ ദുർബലപ്പെടുത്തുന്ന ഇടപെടലായാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ സിപിഎം കാണുന്നത്. ഇതിനെതിരെ ഷംസീർ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചതിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ വ്യക്തിപരമായ ആക്രമണം ഉണ്ടായതെന്നും രാഗേഷ് ആരോപിച്ചു.
വെള്ളാപ്പള്ളിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാതിരുന്നത് അദ്ദേഹത്തെ സംഘപരിവാറിന്റെ കൈകളിലേക്ക് എത്തിക്കാതിരിക്കാനാണെന്നും എന്നാൽ ഇക്കാര്യം വെള്ളാപ്പള്ളിക്ക് മനസ്സിലായിട്ടില്ലെന്നും രാഗേഷ് പറഞ്ഞു.

Comments