കൊളംബോ: ഇന്ത്യയുടെ യശസ്വി ജയ്സ്വാളീനും ശ്രീലങ്കയുടെ അസിത ഫെര്‍ണാണ്ടോയ്ക്കും രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ പിഴ ശിക്ഷ.
രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം പരസ്പരം കൈയാങ്കളി നടത്തിയതിനാണു പിഴ ശിക്ഷ. മാച്ച് ഫീയുടെ 25 ശതമാനം ഇരുവരും പിഴയായി നല്‍കണം. കൂടാതെ ഒരു ഡീമെറിന്റ് പോയിന്റും നല്കി. ഒന്നാം ദിവസത്തെ 17-ാം ഓവറിലാണു സംഭവം.
ഓവാിന്റെ അവസാന പന്തില്‍ അസിത ജയ്സ്വാളിനെ ബൗള്‍ഡാക്കി. ഡ്രസിങ് റുമിലേക്കു മടങ്ങിയ ജയ്സ്വാള്‍ അപ്രതീക്ഷിതമായി അസിതയ്ക്കു നേര്‍ക്കുവന്നു. അസിത വിക്കറ്റാഘോഷത്തിനിടെ ജയ്സ്വാളിനെ നോക്കി വിരലുയര്‍ത്തിയിരുന്നു.
പ്രകോപിതനായ ജയ്സ്വാള്‍ ലങ്കന്‍ താരത്തിന്റെ നേര്‍ക്കടുത്തു. അസിതയും ജയ്സ്വളിനെ നേരിടാന്‍ മുന്നോട്ടുവന്നു. ഇരുവരുടെയും തലകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ഇരുവരും തമ്മില്‍ തല കൊണ്ട് ''കൈയാങ്കളി'' നടത്തിയെന്ന് ഐ.സി.സി. നിരീക്ഷിച്ചു. 53 പന്തില്‍ 45 റണ്ണെടുത്താണു ജയ്സ്വാള്‍ മടങ്ങിയത്.

Comments