കളമശേരി: രാജഗിരി കാമ്പസ് കോര്‍ട്ടില്‍ നടക്കുന്ന 51-ാമത് സംസ്ഥാന സബ് ജൂനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക്.
ആണ്‍കുട്ടികളുടെ സെമി ഫൈനലില്‍ കോട്ടയം തൃശൂരിനെ തോല്‍പ്പിച്ച് (54-33) ഫൈനലില്‍ കടന്നു.
രണ്ടാം സെമിയില്‍ കോഴിക്കോട് എറണാകുളത്തെ 60-38 നു തോല്‍പ്പിച്ചു. കോഴിക്കോട് ഒന്നാംപാദത്തില്‍ 6-16 ന് പിന്നിലായിരുന്നു. കോഴിക്കോടിനായി എന്‍.എസ്. ആയുഷ് 21 പോയിന്റും എറണാകുളത്തിനായി ധനഞ്ജയ് അനീഷ് 17 പോയിന്റും നേടി.
തുടക്കം മുതല്‍ തന്നെ കോട്ടയം മികച്ച മുന്നേറ്റം കാഴ്ചവച്ചു. കൃത്യമാര്‍ന്ന ആക്രമണങ്ങളിലൂടെ ഒന്നാം പാദത്തില്‍ അവര്‍ 16-8 ന്റെ വ്യക്തമായ ലീഡ് നേടി. ഒന്നാം പകുതിയില്‍ കോട്ടയത്തിനു മുന്നില്‍ തൃശൂര്‍ നന്നേ ബുദ്ധിമുട്ടി. രണ്ടാം പാദത്തില്‍ മൂന്ന് പോയിന്റ് മാത്രമാണ് അവര്‍ക്ക് നേടാനായത്. അവസാന പാദത്തില്‍ 17 പോയിന്റ് നേടി തൃശൂര്‍ തിരിച്ചടിച്ചു് പക്ഷേ തുടരെ 20 പോയിന്റ് നേടി കോട്ടയം ഫൈനല്‍ ഉറപ്പിച്ചു. പെണ്‍കുട്ടികളുടെ സെമി ഫൈനലുകളില്‍ കോഴിക്കോട് ആലപ്പുഴയെയും, എറണാകുളം തിരുവനന്തപുരത്തെയും നേരിടും.

Comments