ഡോര്‍ട്ട്മുണ്ട്: ജര്‍മന്‍ സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ ബയേണ്‍ മ്യൂണിക്കിനു കിരീടം.
സിഗ്നല്‍ എഡുന പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ബയേണ്‍ 2-1 നു ബോറുസിയ ഡോര്‍ട്ട്മുണ്ടിനെ തോല്‍പ്പിച്ചു. ടീമിന്റെ തുടര്‍ച്ചയായ രണ്ടാം കിരീടമാണ്. ബയേണിനായി നഥാനിയേല്‍ ബ്രൗണ്‍, മൈക്കിള്‍ ഒലിസ് എന്നിവരും ഡോര്ട്ട്മുണ്ഡിനായി ഫാബിയോ സില്‍വയും ഗോളടിച്ചു. 12-ാം തവണയാണ് ബയേണ്‍ ജര്‍മന്‍ സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ റെക്കോഡും ബയേണിനാണ്. 90-ാം മിനിറ്റില്‍ ഡോര്‍ട്ട്മുണ്‍ഡിന്റെ റാമി ബെന്‍സെബൈനി ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായി. കളിയുടെ 70 ശതമാനം സമയത്തും പന്ത് ബയേണിന്റെ പക്കലായിരുന്നു. 20 ഷോട്ടുകളാണ് അവര്‍ തൊടുത്തത്. ഗോളിലേക്ക് ഒന്‍പത് ഷോട്ടുകളും പറന്നു. ഡോര്‍ട്ട്മുണ്ടിന് എട്ട് ഷോട്ടുകളാണ് തൊടുക്കാനായത്. ഗോളിലേക്കു മൂന്ന് ഷോട്ടുകളും പറന്നു. ബുണ്ടസ് ലിഗ സീസണിന് ഒരാഴ്ച ശേഷിക്കേയാണു ബയേണിന്റെ കിരീട നേട്ടം. ബയേണിന്റെ പുതിയ താരം നഥാനിയേല്‍ ബ്രൗണ്‍ 28-ാം മിനിറ്റില്‍ ഗോളടിച്ചു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഫ്രഞ്ച് താരം ഒലിസും ഗോളടിച്ചു. നാഡീ സംബന്ധിയായ രോഗം കാരണം മധ്യനിര താരം ജമാല്‍ മുസിയാലയെ കൂടാതെയാണു ബയേണ്‍ ഇറങ്ങിയത്.
രണ്ടാം പകുതിയില്‍ ഡോര്‍ട്ട്മുണ്ടിന്റെ ഗിയാനിസ് കോണ്സ്റ്റാനിയാസും കോണ്‍സ്റ്റാന്റിനോസ് കാറേറ്റ്സാസും ഗോളിന് അടുത്തെത്തി. 75-ാം മിനിറ്റില്‍ സില്‍വയിലൂടെ ഒരു ഗോള്‍ മടക്കി. ഇസ്മായില്‍ സായ്ബാറിക്കു മേല്‍ ഫൗള്‍ ചെയ്ത റാമി ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതോടെ ഡോര്‍ട്ട്മുണ്ടിന്റെ പ്രതീക്ഷകള്‍ അസ്ഥാനത്തായി. ഇഞ്ചുറി ടൈമില്‍ അലക്സാണ്ടര്‍ ബീയറിന്റെ ഷോട്ട് ബാറിലുരുമ്മി പുറത്തേക്കു പോയതും ഡോര്‍ട്ട്മുണ്ടിനു തിരിച്ചടിയായി.

Comments