തിരുവനന്തപുരം: നാഷണല്‍ ഹൈവേകള്‍ ഉള്‍പ്പെടെ കേരളത്തിലെ വിവിധ റോഡുകളില്‍ ഇരുചക്ര വാഹനയാത്രക്കാര്‍ വലതുവശം ചേര്‍ന്നും മീഡിയനോടു ചേര്‍ന്നും വാഹനമോടിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി കേരള പോലീസിന്റെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ നിരീക്ഷണം.
മീഡിയനോടു ചേര്‍ന്ന് വാഹനമോടിക്കുന്നതു സുരക്ഷിതമാണെന്ന തെറ്റിദ്ധാരണമൂലമാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഇങ്ങനെ ചെയ്യുന്നതെന്നാണു കണ്ടെത്തല്‍. ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത ഇത്തരം നിയമലംഘനങ്ങള്‍ക്കും അതുവഴിയുള്ള അപകടങ്ങള്‍ക്കും കാരണമാകുമെന്നും ഗതാഗതം സുഗമമാക്കാന്‍ കേരള പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
വാഹനങ്ങള്‍ ഓരോ വരിയായി ക്രമീകരിക്കുന്ന രീതിയാണ് ലെയ്ന്‍ ട്രാഫിക് സംവിധാനമുള്ളത്. ലെയ്ന്‍ അച്ചടക്കം പാലിക്കുന്നത് ഗതാഗതക്കുരുക്ക് കുറയ്ക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും സഹായിക്കും. സാവധാനം പോകുന്ന വാഹനങ്ങളും ഭാരമേറിയ വാഹനങ്ങളും എപ്പോഴും റോഡിന്റെ ഏറ്റവും ഇടതുവശത്തുള്ള ലെയ്ന്‍ ഉപയോഗിക്കണം. സാധാരണ വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ക്കായി മധ്യഭാഗത്തെ ലെയ്നുകള്‍ ഉപയോഗിക്കാം. മറ്റു വാഹനങ്ങളെ മറികടക്കാന്‍ മാത്രമാണ് സാധാരണയായി ഏറ്റവും വലതുവശത്തെ ലെയ്ന്‍ ഉപയോഗിക്കുന്നത്. മറികടന്ന ശേഷം വീണ്ടും പഴയ ലെയ്നിലേക്കു മാറേണ്ടതുമാണ്.
ലെയ്ന്‍ മാറുന്നതിനു മുന്‍പായി കൃത്യമായി ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കണം. റിയര്‍ വ്യൂ മിററും സൈഡ് മിററുകളും ഉപയോഗിച്ച് പിന്നില്‍നിന്നും വശങ്ങളില്‍നിന്നും വരുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കുക. മറ്റു വാഹനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാതെ കൃത്യമായ അകലം പാലിച്ചുമാത്രം ലെയ്ന്‍ മാറുക. മുറിഞ്ഞ വെള്ള വരകളുള്ള ഇടങ്ങളില്‍ സുരക്ഷിതമെങ്കില്‍ ലെയ്ന്‍ മാറാം. മുറിയാത്ത വെള്ള വരകളുള്ള ഇടങ്ങളില്‍ ലെയ്ന്‍ മാറുന്നത് അനുവദനീയമല്ല. മഞ്ഞ വരകളുള്ള ഇടങ്ങളില്‍ മറികടക്കുന്നത് ഒഴിവാക്കണം. ജങ്ഷനുകളിലും സീബ്ര ക്രോസിങ്ങുകളിലും ലെയ്ന്‍ മാറരുത്. റോഡരികിലുള്ള ട്രാഫിക് സൈന്‍ ബോര്‍ഡുകളിലെ അടയാളങ്ങള്‍ കൃത്യമായി പാലിക്കണം.
ലെയ്ന്‍ ട്രാഫിക് ലംഘനങ്ങള്‍ തുടര്‍ച്ചയായ അപകടങ്ങള്‍ക്കു കാരണമാകുന്നതിനാല്‍ ഇക്കാര്യത്തില്‍ കര്‍ശന പരിശോധന നടത്തും. ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ റോഡ് സുരക്ഷാ സംരംഭമായ ശുഭയാത്ര വാട്സ് ആപ്പ് നമ്പര്‍ (974700 1099) മുഖേന പൊതുജനങ്ങള്‍ക്ക് വിവരം അറിയിക്കാവുന്നതാണ്. ഫോട്ടോ, ഓഡിയോ, വീഡിയോ എന്നിവയ്ക്കൊപ്പം നിയമലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നമ്പര്‍ എന്നിവയുള്‍പ്പെടെ അറിയിക്കുക.

Comments