കൊല്ലം: ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വില്പന നടത്തിയെന്ന കേസില്‍ യുവാവിനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. യു.കെയില്‍ താമസിക്കവെ ഭര്‍ത്താവ് സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റുവെന്നും ഇത് ചോദ്യംചെയ്തപ്പോള്‍ ക്രൂരമര്ദിച്ചെന്നും കാട്ടി യുവതി ഡി.ജി.പിക്കും ജില്ലാ പോലീസ് മേധാവിക്കും യുവതി നല്കിയ പരാതിയെത്തുടര്‍ന്നാണു നടപടി.
നാലു വയസുകാരിയായ മകളുടെ മുമ്പില്‍ ഭര്‍ത്താവ് ലൈംഗിക വൈകൃതം കാണിച്ചെന്നു യുവതി ആദ്യം പോലീസില്‍ പരാതി നല്‍കിയെങ്കിലും അത് അവഗണിക്കുകയായിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഭര്‍ത്താവിനെതിരേ പോക്സോ കേസ് ചുമത്തണമെന്ന് ആവശ്യപ്പെട്ടാണ് യുവതി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്.
കേസ് റജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. കൗണ്‍സലിങ്ങിനിടെ കുട്ടി പിതാവിനെതിരേ മൊഴി നല്‍കിയതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരേ പോക്സോ വകുപ്പ് ചുമത്തി.
ഏറെ വര്‍ഷങ്ങളായി യു.കെയിലായിരുന്ന ദമ്പതികള്‍ കഴിഞ്ഞ 14-നാണ് നാട്ടിലെത്തിയത്. യു.കെയില്‍ താമസിക്കവെ കിടപ്പറദൃശ്യങ്ങള്‍ അവിടത്തെ അശ്ലീല വെബ്സൈറ്റുകള്‍ക്ക് ഭര്‍ത്താവ് വിറ്റെന്നാണു പരാതി.
10 വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഭര്‍ത്താവ് അശ്ലീല വിഡിയോകള്‍ക്ക് അടിമയാണെന്നും നിരന്തരം കിടപ്പറദൃശ്യങ്ങള്‍ പകര്‍ത്തുമായിരുന്നുവെന്നും കുളിമുറിയില്‍ ഒളിക്യാമറ വയ്ക്കുമായിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
നഗ്നദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റതിനു പുറമേ മറ്റു പുരുഷന്മാരുമായി കിടക്കപങ്കിടാനും നിര്‍ബന്ധിച്ചു. വിസമ്മതിച്ചപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും സഹികെട്ടു സുഹൃത്തിന്റെ വീട്ടിലേക്കു താമസം മാറ്റിയെന്നും യുവതി പോലീസിന് മൊഴി നല്‍കിയിരുന്നു.
കൗണ്‍സലിങ് നടത്തിയാല്‍ മാറ്റം ഉണ്ടാകുമെന്നു കരുതിയാണു ഭര്‍ത്താവുമായി നാട്ടിലെത്തിയത്. നാട്ടിലെത്തിയ ശേഷം ഭര്‍ത്താവിനെ കൗണ്‍സലിങ്ങിന് വിധേയമാക്കിയെങ്കിലും പിന്നീട് മര്‍ദനം ഏല്‍ക്കേണ്ടിവന്നുവെന്നും പരാതിയിലുണ്ട്. കുടുംബ ജീവിതത്തില്‍ താല്പര്യമില്ലെന്നും സ്വതന്ത്രനായി പറക്കണമെന്നുമാണ് കൗണ്‍സലിങ്ങിനിടെ ഭര്‍ത്താവ് പറഞ്ഞതെന്നും യുവതി മൊഴി നല്‍കിയിരുന്നു.

Comments