തിരുവനന്തപുരം: ഇ.ഡി. സംഘത്തെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഓണാഘോഷത്തിന് അവസരമൊരുക്കിയ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി. ജനറല്‍ ഡയറി ചുമതലക്കാരന് ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരെ എ.ആര്. ക്യാമ്പിലേക്കു മാറ്റി.
പോലീസുകാരും പ്രതികളും തമ്മില്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഒത്തുകളിയായിരുന്നോയെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അന്വേഷിക്കുന്നു. ജാമ്യവ്യവസ്ഥയുടെ ഭാഗമായി സ്റ്റേഷനില്‍ ഒപ്പിടാനെത്തിയ പ്രതികള്‍ സ്റ്റേഷന് വളപ്പില്‍ ഊഞ്ഞാലാടുകയും റീല്‍സ് ചിത്രീകരിക്കുകയും ചെയ്തതാണ് വിവാദമായത്. ഓണാഘോഷത്തിനായി പോലീസുകാര്‍ ധരിച്ച അതേ നിറമുള്ള വസ്ത്രം ധരിച്ചാണ് പ്രതികള്‍ സ്റ്റേഷനിലെത്തിയത്.
എന്നാല്‍ പ്രതികള്‍ ധരിച്ച വസ്ത്രങ്ങള്‍ പോലീസ് വാങ്ങിനല്കിയതല്ലെന്നും ബ്രാന്‍ഡ് വ്യത്യാസമുണ്ടെന്നുമാണ് സിറ്റി പോലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ട്. മ്യൂസിയം സ്റ്റേഷന് ഹൗസ് ഓഫീസര്‍ ആര്. പ്രശാന്തിന് വീഴ്ച സംഭവിച്ചോയെന്നും അന്വേഷണം നടക്കുന്നു. പ്രശാന്ത് സ്റ്റേഷന് ചുമതല ഒഴിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവിക്കു പരാതി നല്‍കാനാണ് ഇ.ഡി. തീരുമാനം. വ്യവസ്ഥകള്‍ ലംഘിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ പോലീസ് കോടതിയെ സമീപിച്ചു.

Comments