പിലാത്തറ: നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ മിക്സര്‍ ഹെവി ലോറിയിടിച്ച് വന്‍ തീപിടിത്തം. രണ്ടുപേര്‍ മരിച്ചു. പാലക്കാട് ഒറ്റപ്പാലം ഇരവക്കാട്ട് അബ്ദുള്‍ ലത്തീഫിന്റെ മകന് എക്കൂറത്ത് വളപ്പില്‍ ഇ.വി.മുഹമ്മദ് ഷിബില്‍ (22), കാസര്‍ഗോഡ് ആനന്ദാശ്രമം മൂലക്കണ്ടം കൃപാലയം വീട്ടില്‍ എബിനൈസര്‍ ആന്റോ (24) എന്നിവരാണു മരിച്ചത്. ഇന്നലെ പുലര്‍ച്ചെ പിലാത്തറ-മണ്ടൂര്‍ കെ.എസ്.ടി.പി റോഡില്‍ മണ്ടൂര്‍ വലിയ ജുമുഅത്ത് പള്ളിക്കു മുന്‍വശത്തായിരുന്നു സംഭവം.
തകരാറിലായി നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്കാണു മിക്സര്‍ ഹെവി ലോറി ഇടിച്ചത്. ഇതേത്തുടര്‍ന്ന് വന്‍ തീപിടിത്തമുണ്ടായി. ലോറിയുടെ തകരാര്‍ പരിഹരിക്കാനെത്തിയ ഭാരത് ബെന്‍സ് ഷോറൂമിലെ ജീവനക്കാരാണ് മരിച്ച രണ്ടുപേരും. ഇടിയുടെ ആഘാതത്തില്‍ ലോറിക്കിടയില്‍ കുടുങ്ങിയ ഷിബില്‍ പൊള്ളലേറ്റാണു മരിച്ചത്.
പഴയങ്ങാടി ഭാഗത്തുനിന്നു വന്ന ലോറി ക്ലച്ച് തകരാറിലായതോടെയാണ് ഞായറാഴ്ച ഉച്ചമുതല്‍ റോഡരികില്‍ നിര്‍ത്തിയിട്ടത്. തകരാര്‍ പരിഹരിക്കാന്‍ കാഞ്ഞങ്ങാട് ഭാരത് ബെന്‍സിലെ ജീവനക്കാരെത്തി ലോറിയുടെ ക്യാബിനടിയില്‍ പണി ചെയ്യുകയായിരുന്നു. പുലര്‍ച്ചെ പിലാത്തറ ഭാഗത്തുനിന്ന് അതിവേഗത്തിലെത്തിയ മിക്സര്‍ ലോറി ഈ ലോറിയിലേക്ക് അശ്രദ്ധമായി ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ശക്തിയില്‍ ഇരു ലോറികളുടെയും ക്യാബിനുകളില്‍ പെട്ടെന്ന് തീ പടര്‍ന്നു. വലിയ ശബ്ദംകേട്ട് പള്ളിയുടെ മുന്‍വശത്തു താമസിക്കുന്ന അമീനാണ് ആദ്യം സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്.
തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിച്ചു. ഒരു മണിക്കൂറോളം റോഡില്‍ തീ ആളിക്കത്തി. തുടര്‍ന്ന് പരിയാരം പോലീസും പയ്യന്നൂര്‍ ഫയര്‍ഫോഴ്സും കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും ഒരുമിച്ചു നടത്തിയ കഠിന ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. മൃതദേഹങ്ങള്‍ നിലവില്‍ പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മണ്ടൂര്‍ വലിയ ജുമാഅത്ത് പള്ളിയുടെ മതിലിനും അപകടത്തില്‍ കേടുപാടുകള്‍ പറ്റി. തകരാറിലായ ലോറിയുടെ ഉടമ ചീമേനി സ്വദേശി സുബൈറിന്റെ കാര്‍ ലോറിയുടെ തൊട്ടുപിറകില്‍ നിര്‍ത്തിയിരുന്നു. ഈ കാറും അപകടത്തില്‍ തകര്‍ന്നു. സുബൈറും ലോറി ഡ്രൈവറും അത്ഭുതകരമായാണു രക്ഷപ്പെട്ടത്. മിക്സര്‍ ഹെവി ലോറിയുടെ ഡ്രൈവര്‍ ഇടുക്കി സ്വദേശി വിമലിനെ (26) ചെറിയ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിലാത്തറ-മണ്ടൂര്‍ കെ.എസ്.ടി.പി റോഡില്‍ അപകടങ്ങള്‍ നിത്യസംഭവമാണ്. സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി അധികാരികള്‍ക്കു നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Comments