
കണ്ണൂര്‍: പ്രദേശവാസികളെ ആശങ്കയിലാക്കി എളയാവൂരില്‍ ദേശീയപാതയുടെ സംരക്ഷണഭിത്തി വീണ്ടും ഇടിഞ്ഞു. ഇന്നലെ രാവിലെ ആറോടെ വീടുകളോടു ചേര്‍ന്ന ഭാഗത്താണു മണ്ണിടിഞ്ഞത്. നടുഭാഗം തുരന്ന് നിര്‍മിച്ച പാതയായതിനാല്‍ ഇരുവശങ്ങളിലും വലിയ ഉയരത്തിലാണ് മണ്ഭിത്തിയുള്ളത്. ഇതിനുമുന്നിലെ സംരക്ഷണഭിത്തി അമര്‍ന്ന് മണ്ണ് ഇടിഞ്ഞിറങ്ങുകയായിരുന്നു. മുകള്‍ഭാഗത്ത് വീടുകളുള്ളത് പ്രദേശവാസികളെ കൂടുതല്‍ പരിഭ്രാന്തിയിലാക്കുന്നു. കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയിലടക്കം വിള്ളലുമുണ്ട്. നേരത്തെയും ഇവിടെ ഭിത്തി ഇടിഞ്ഞിരുന്നു. നിലവില്‍ മണ്ണ് നീക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. പ്രദേശത്ത് പലയിടങ്ങളിലായി ചെറിയതോതില്‍ ഇപ്പോഴും മണ്ണിളകുന്നത് സമീപവാസികളുടെ നെഞ്ചിടിപ്പേറ്റുന്നു. മന്ത്രി സണ്ണി ജോസഫ്, ടി.ഒ. മോഹനന് എം.എല്‍.എ. എന്നിവരുള്‍പ്പെടെ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.







Comments