
കിങ്സ്റ്റണ്‍: ജമൈക്കയുടെ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് വിവാഹിതനാകുന്നു. കാമുകിയായ കാസി ബെന്നറ്റാണ് വധു.
40-ാം ജന്മദിനത്തിനിടയില് ബോള്‍ട്ട് കാസി ബെന്നറ്റിനെ പ്ര?പ്പോസ് ചെയ്തു. ചിത്രങ്ങള്‍ ഇരുവരും പങ്കുവയ്ക്കുകയും ചെയ്തു. കിങ്സ്റ്റണില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു നിശ്ചയം. അഞ്ച് കാരറ്റിന്റെ വജ്ര മോതിരം ബോള്‍ട്ട് കാമുകിയെ അണിയിച്ചു. സ്റ്റേജില്‍നിന്ന് അതിഥികളോട് സംസാരിക്കുന്നതിനിടയില്‍ പെട്ടെന്ന് ബോള്‍ട്ട് മുട്ടുകുത്തിയിരുന്നു കാസിയോടു വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. ''നീയെന്ന ജീവിതകാലം മുഴുവന്‍ സന്തോഷവാനാക്കുമോ ? വിവാഹം കഴിക്കുമോ ''എന്ന് ചോദിച്ച് ബോള്‍ട്ട് മോതിരം നീട്ടി. വജ്രമോതിരം ബെന്നറ്റിന്റെ വിരലില്‍ അണിയിക്കുകയും ചെയ്തു. 2013 ലാണ് ഇരുവരുടേയും പ്രണയം തുടങ്ങുന്നത്. 2016 റിയോ ഒളിമ്പിക്സില്‍ ഇരുവരും പൊതുവേദിയിലെത്തിയതോടെ പ്രണയം പരസ്യമായി. 100 മീറ്റര്‍, 200 മീറ്റര്‍, 4റ്റ100 മീറ്റര്‍ റിലേ എന്നീ ഇനങ്ങളില്‍ ബോള്‍ട്ട് സ്വര്‍ണ മെഡല്‍ നേടി.
10 വര്‍ഷമായി ഒരുമിച്ച് ജീവിക്കുന്ന അവര്‍ക്ക് ഒരു മകളും ഇരട്ട ആണ്‍കുട്ടികളുമുണ്ട്. ആദ്യത്തെ കുഞ്ഞ് ഒളിമ്പിയ ലൈറ്റിങ് 2020 ലും ഇരട്ട ആണ്‍കുട്ടികളായ തണ്ടറും സെന്റ് ലിയോയും 2021 ജൂണിലുമാണു ജനിച്ചത്.







Comments